പെ​ഗാ​സ​സ് കത്തി; ബില്ലുകൾ ചുട്ടെടുത്ത് കേന്ദ്രം
പെ​ഗാ​സ​സ് കത്തി; ബില്ലുകൾ ചുട്ടെടുത്ത് കേന്ദ്രം
Wednesday, July 28, 2021 8:14 PM IST
ന്യൂ​ഡ​ൽ​ഹി: അ​തി​രൂ​ക്ഷ ബ​ഹ​ള​ത്തി​നി​ടെ സു​പ്ര​ധാ​ന ബി​ല്ലു​ക​ൾ ച​ർ​ച്ച​യി​ല്ലാ​തെ കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു സ​ഭ​ക​ളി​ലും പാ​സാ​ക്കി. പെ​ഗാ​സ​സി​ലും കാ​ർ​ഷി​ക വി​ഷ​യ​ത്തി​ലും ഉ​ട​ക്കി പ്ര​തി​പ​ക്ഷ ഉ​യ​ർ​ത്തു​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ മു​ങ്ങി രാ​ജ്യ​സ​ഭ​യും ലോ​ക്സ​ഭ​യും പ​ല​ത​വ​ണ പി​രി​ഞ്ഞു.

ഇ​ൻ​സോ​ൾ​വ​ൻ​സി ആ​ൻ​ഡ് ബാ​ങ്ക്ര​പ്സി കോ​ഡ് ഭേ​ദ​ഗ​തി ബി​ല്ല്, സ​പ്ലി​മെ​ന്‍റ​റി ഡി​മാ​ൻ​ഡ് ഫോ​ർ ഗ്രാ​ന്‍റ്സ് ആ​ന്‍റ് അ​പ്രോ​പ്രി​യേ​ഷ​ൻ ബി​ൽ എ​ന്നി​വ​യാ​ണ് ഇ​ന്ന​ലെ ലോ​ക്സ​ഭ​യി​ൽ ബ​ഹ​ള​ത്തി​നി​ടെ ശ​ബ്ദ വോ​ട്ടോ​ടെ പാ​സാ​ക്കി​യ​ത്. പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി​യ പ്ര​തി​പ​ക്ഷ എം​പി​മാ​ർ സ്പീ​ക്ക​റു​ടെ ചേം​ബ​റി​ന് നേ​ർ​ക്കും ഭ​ര​ണ​പ​ക്ഷ​ത്തി​ന് നേ​ർ​ക്കും ക​ട​ലാ​സ് കീ​റി​യെ​റി​യു​ന്ന​തി​നി​ടെ​യാ​ണ് ബി​ല്ലു​ക​ൾ പാ​സാ​ക്കി​യെ​ടു​ത്ത​ത്.

പ്ര​തി​ഷേ​ധ​ത്തി​നി​ടെ കോ​ണ്‍​ഗ്ര​സ് എം​പി ജ​സ്ബീ​ർ സിം​ഗ് ഗി​ൽ ബം​ഗാ​ളി​ൽ ബി​ജെ​പി​ക്കെ​തി​രേ മ​മ​ത ബാ​ന​ർ​ജി ഉ​യ​ർ​ത്തി ഖേ​ലാ ഹോ​ബേ എ​ന്ന മു​ദ്രാ​വാ​ക്യം വി​ളി​ച്ച​ത് ശ്ര​ദ്ധേ​യ​മാ​യി. രാ​ജ്യ​സ​ഭ​യി​ൽ ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ഭേ​ഗ​ദ​തി ബി​ല്ലും പാ​സാ​ക്കി. അ​തി​രൂ​ക്ഷ​മാ​യ പ്ര​തി​ഷേ​ധ ബ​ഹ​ള​ത്തി​ൽ മു​ങ്ങി സ​ഭ ഇ​ന്ന​ലെ മൂ​ന്നു മ​ണി​ക്കു ത​ന്നെ പി​രി​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.