സ്വ​ർ​ണ​ക്ക​ട​ത്ത്: ക​സ്റ്റം​സ് ക​മ്മീ​ഷ​ണ​റു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ അ​തീ​വ​ഗു​രു​ത​രം; കെ. ​സു​ധാ​ക​ര​ൻ
സ്വ​ർ​ണ​ക്ക​ട​ത്ത്: ക​സ്റ്റം​സ് ക​മ്മീ​ഷ​ണ​റു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ അ​തീ​വ​ഗു​രു​ത​രം; കെ. ​സു​ധാ​ക​ര​ൻ
Saturday, July 31, 2021 10:53 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ഒ​രു രാ​ഷ്ട്രീ​യ​പാ​ർ​ട്ടി സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന ക​സ്റ്റം​സ് ക​മ്മീ​ഷ​ണ​ർ സു​മി​ത് കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ അ​തീ​വ ഗു​തു​ത​ര സ്വ​ഭാ​വ​മു​ള്ള​താ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ.

സ്വാ​ധീ​നി​ച്ച​തു സി​പി​എ​മ്മാ​ണെ​ന്ന് പ​ക​ൽ​പോ​ലെ വ്യ​ക്ത​മാ​ണ്. സു​മി​ത് കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലോ​ടെ മു​ഖ്യ​മ​ന്ത്രി വെ​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്. അ​ധി​കാ​ര​ത്തി​ന്‍റെ എ​ല്ലാ ശ​ക്തി​ക​ളും ഉ​പ​യോ​ഗി​ച്ച് സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് അ​ട്ടി​മ​റി​ച്ചു​വെ​ന്നാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്. സ്വ​ർ​ണ​ക്ക​ട​ത്തു കേ​സ് ഇ​പ്പോ​ൾ മൃ​ത​പ്രാ​യ​ത്തി​ലെ​ത്തി​യ​ത് ഈ ​ഇ​ട​പെ​ട​ലോ​ടെ​യാ​ണെ​ന്ന് സു​ധാ​ക​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

ബി​ജെ​പി​യും സി​പി​എ​മ്മും ത​മ്മി​ലു​ണ്ടാ​ക്കി​യ അ​ന്ത​ർ​ധാ​ര​യു​ടെ മ​റ്റൊ​രു ഏ​ടാ​ണ് പു​റ​ത്തു​വ​ന്ന​ത്. സു​മി​ത് കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ൽ ഒ​ത്തു​തീ​ർ​പ്പു രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന പി​ന്നാ​ന്പു​റ​ങ്ങ​ൾ പു​റ​ത്തു​വ​രു​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.