"ശിവൻകുട്ടി ഒന്നും പറയണ്ട'; നിയമസഭയിൽ പ്രതിപക്ഷ ബഹളം
"ശിവൻകുട്ടി ഒന്നും പറയണ്ട'; നിയമസഭയിൽ പ്രതിപക്ഷ ബഹളം
Monday, August 2, 2021 9:54 AM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ൽ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ ബ​ഹ​ളം. ചോ​ദ്യോ​ത്ത​ര​വേ​ള​യി​ൽ ശി​വ​ൻ​കു​ട്ടി മ​റു​പ​ടി പ​റ​യാ​ൻ എ​ഴു​ന്നേ​റ്റ​പ്പോ​ഴാ​ണ് പ്ര​തി​പ​ക്ഷ ബ​ഹ​ളം തു​ട​ങ്ങി​യ​ത്.

നിയമസഭ കൈയാങ്കളിക്കേസിൽ ശി​വ​ൻ​കു​ട്ടി​യു​ടെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ടു​ള്ള ബാ​ന​റു​ക​ളു​മാ​യാ​ണ് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ സ​ഭ​യി​ൽ എ​ത്തി​യ​ത്. ശിവൻകുട്ടിക്ക് സഭയിൽ സംസാരിക്കാൻ ധാർമികതയില്ലെന്ന് ചൂണ്ടിക്കാട്ടി പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.