കാ​ഷ്മീ​രി​ലെ സാ​ഹോ​ദ​ര്യം ത​ക​ർ​ക്കാ​ൻ ബി​ജെ​പി ശ്ര​മം; ഹൃ​ദ​യം വേ​ദ​നി​ക്കു​ന്നെ​ന്ന് രാ​ഹു​ൽ
കാ​ഷ്മീ​രി​ലെ സാ​ഹോ​ദ​ര്യം ത​ക​ർ​ക്കാ​ൻ ബി​ജെ​പി ശ്ര​മം; ഹൃ​ദ​യം വേ​ദ​നി​ക്കു​ന്നെ​ന്ന് രാ​ഹു​ൽ
Friday, September 10, 2021 5:43 PM IST
ജ​മ്മു: കാ​ഷ്മീ​രി​ന് ത​ന്‍റെ ഹൃ​ദ​യ​ത്തി​ൽ പ്ര​ത്യേ​ക സ്ഥാ​ന​മു​ണ്ടെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. എ​ന്നാ​ല്‍ ആ ​ഹൃ​ദ​യം ഇ​പ്പോ​ള്‍ വേ​ദ​നി​ക്കു​ക​യാ​ണ്. കാ​ഷ്മീ​രി​ലെ സാ​ഹോ​ദ​ര്യം ത​ക​ര്‍​ക്കാ​നാ​ണ് ബി​ജെ​പി​യു​ടെ​യും ആ​ര്‍​എ​സ്എ​സി​ന്‍റെ​യും ശ്ര​മ​മെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു.

ര​ണ്ട് ദി​വ​സ​ത്തെ കാ​ഷ്മീ​ർ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ രാ​ഹു​ല്‍ ഒ​രു പൊ​തു​പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. ബി​ജെ​പി നേ​തൃ​ത്വം ജ​മ്മു കാ​ഷ്മീ​രി​നെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തി. കേ​ന്ദ്രം എ​ടു​ത്ത​ക​ള​ഞ്ഞ സം​സ്ഥാ​ന പ​ദ​വി ജ​മ്മു കാ​ഷ്മീ​ർ തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്നും രാ​ഹു​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

"ഞാ​നും എ​ന്‍റെ കു​ടും​ബ​വും കാ​ഷ്മീ​രി പ​ണ്ഡി​റ്റാ​ണ്. മാ​താ​പി​താ​ക്ക​ള്‍​ക്കും ജ​മ്മു കാ​ഷ്മീ​രു​മാ​യി ദീ​ര്‍​ഘ​കാ​ല​ത്തെ ബ​ന്ധ​മു​ണ്ട്. മാ​താ വൈ​ഷ്‌​ണോ​ദേ​വി ക്ഷേ​ത്രം സ​ന്ദ​ര്‍​ശി​ച്ച​തി​ന് പി​ന്നാ​ലെ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​തു പോ​ലെ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്'- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ കാ​ഷ്മീ​രി പ​ണ്ഡി​റ്റു​ക​ളു​ടെ പ്ര​തി​നി​ധി സം​ഘം ത​ന്നെ വ​ന്നു​ക​ണ്ടി​രു​ന്നു. കാ​ഷ്മീ​ര്‍ സ​ഹോ​ദ​ര​ങ്ങ​ള്‍​ക്കാ​യി ചെ​യ്യാ​നാ​കു​ന്ന​തെ​ല്ലാം ചെ​യ്യു​മെ​ന്ന് ഉ​റ​പ്പു​ന​ല്‍​കു​ന്ന​താ​യും രാ​ഹു​ല്‍ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.