എ​ട്ട് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​ര​ക്ക​ഷ​ണം വി​ഴു​ങ്ങി; ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്തു
എ​ട്ട് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​ര​ക്ക​ഷ​ണം വി​ഴു​ങ്ങി; ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്തു
Sunday, September 19, 2021 3:41 AM IST
പ​രി​യാ​രം: അ​ബ​ദ്ധ​ത്തി​ല്‍ മ​ര​ക്ക​ഷ​ണം വി​ഴു​ങ്ങി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ശ്വാ​സ​ത​ട​സം നേ​രി​ട്ട് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ കു​ഞ്ഞി​നെ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ സ​ങ്കീ​ര്‍​ണ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ര​ക്ഷി​ച്ചു. അ​ത്യാ​ധു​നി​ക കാ​മ​റ സ​ഹി​ത​മു​ള്ള ന​വീ​ന റി​ജി​ഡ് ബ്രോ​ങ്കോ സ്‌​കോ​പ്പി ചി​കി​ത്സ ന​ട​ത്തി​യാ​ണ് എ​ട്ടു മാ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ ശ്വാ​സ​കോ​ശ​ത്തി​ല്‍ കു​ടു​ങ്ങി​ക്കി​ട​ന്ന മ​ര​ക്ക​ഷ​ണം പു​റ​ത്തെ​ടു​ത്ത​ത്.

അ​ടു​ക്ക​ള​യി​ല്‍ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് കൈ​യി​ൽ കി​ട്ടി​യ സാ​ധ​നം കു​ഞ്ഞ് വാ​യി​ലേ​ക്കി​ട്ട​ത്. കു​ട്ടി​യു​ടെ അ​മ്മ വാ​യി​ല്‍ കൈ​യി​ട്ട് പു​റ​ത്തെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. ശ്വാ​സ​മെ​ടു​ക്കാ​ന്‍ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ട്ട കു​ഞ്ഞി​നെ ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ല്‍​കി​യ​ശേ​ഷം കു​ഞ്ഞി​നെ ഉ​ട​ന്‍ ത​ന്നെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ​രി​ശോ​ധ​ന​യി​ല്‍ വ​ല​ത്തെ ശ്വാ​സ​കോ​ശ​ത്തി​ല്‍ എ​ന്തോ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

എ​ട്ടു മാ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ട്ടി​യാ​യ​തി​നാ​ല്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​ത് സ​ങ്കീ​ര്‍​ണ​മാ​യി​രു​ന്നു. ശ്വാ​സോ​ച്ഛ്വാ​സം പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്കാ​ന്‍ അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മാ​യി​രു​ന്ന​തി​നാ​ല്‍ അ​ന​സ്തേ​ഷ്യ ന​ല്‍​കി​യ​ശേ​ഷ​മാ​ണ് ചി​കി​ത്സ ന​ട​ത്തി​യ​തെ​ന്ന് പ്രി​ന്‍​സി​പ്പ​ൽ ഡോ ​കെ. അ​ജ​യ​കു​മാ​റും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​കെ. സു​ദീ​പും അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.