ഒ​ഡീ​ഷ​യി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട; മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ
ഒ​ഡീ​ഷ​യി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട;  മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ
Wednesday, September 22, 2021 6:13 AM IST
ഭൂ​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ല്‍ ര​ണ്ടു കോ​ടി​യി​ല​ധി​കം രൂ​പ വി​ല​മ​തി​ക്കു​ന്ന ക​ഞ്ചാ​വു​മാ​യി മൂ​ന്ന് പേ​ര്‍ പി​ടി​യി​ല്‍. മാ​ല്‍​കാം​ഗി​രി​യി​ല്‍ നി​ന്നു​മാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

2,256 കി​ലോ ക​ഞ്ചാ​വ് ഇ​വ​രി​ല്‍ നി​ന്നും ക​ണ്ടെ​ടു​ത്തു. ഇ​തി​ന് ഏ​ക​ദേ​ശം 2.25 കോ​ടി രൂ​പ വി​ല​മ​തി​ക്കും. ഒ​ഡീ​ഷ​യി​ലെ ചി​ത്ര​ക്കൊ​ണ്ട​യി​ല്‍ നി​ന്നും ച​ത്തീ​സ്ഗ​ഡി​ലെ റാ​യ്പു​രി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു ക​ഞ്ചാ​വ്.

ക​ല്‍​ക്ക​രി കൊ​ണ്ടു​പോ​കു​ന്ന ലോ​റി​യു​ടെ ര​ഹ​സ്യ അ​റ​യി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ഇ​വ. അ​റ​സ്റ്റ് ചെ​യ്ത​വ​രെ പോ​ലീ​സ് കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.