ഡ​ൽ​ഹി കോ​ട​തി വെ​ടി​വ​യ്പ്; ഗു​ണ്ടാ​ത്തലവ​ൻ​മാ​ർ ത​മ്മി​ല​ടി​ച്ച് തു​ട​ങ്ങു​ന്ന​ത് കോ​ള​ജി​ൽ
ഡ​ൽ​ഹി കോ​ട​തി വെ​ടി​വ​യ്പ്; ഗു​ണ്ടാ​ത്തലവ​ൻ​മാ​ർ ത​മ്മി​ല​ടി​ച്ച് തു​ട​ങ്ങു​ന്ന​ത് കോ​ള​ജി​ൽ
Friday, September 24, 2021 6:58 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി കോ​ട​തി​ക്കു​ള്ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​നു കാ​ര​ണം ക്ര​മി​ന​ൽ സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള കു​ടി​പ്പ​ക. ജി​തേ​ന്ദ്ര എ​ന്നു​വി​ളി​ക്കു​ന്ന ഗോ​ഗി-​തി​ലു താ​ജ്പു​രി​യ സം​ഘ​ങ്ങ​ളാ​ണ് കോ​ട​തി​യി​ൽ ഏ​റ്റു​മു​ട്ടി​യ​ത്. വെ​ടി​വ​യ്പി​ൽ ഗോ​ഗി​യു​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു.

ഒ​രു അ​ഭി​ഭാ​ഷ​ക​ന് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ന​ഗ​ര​ത്തി​ലെ ര​ണ്ട് ക്രി​മി​ന​ൽ സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള കു​ടി​പ്പ​ക​യ്ക്കു ഇ​തി​ന്‍റെ നേ​താ​ക്ക​ളു​ടെ കോ​ള​ജ് കാ​ല​ത്തോ​ളം പ​ഴ​ക്ക​മു​ണ്ട്. ഗോ​ഗി​യും തി​ലു താ​ജ്പു​രി​യ​യും മു​ൻ​പ് സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. 2010 -ൽ ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന കോ​ള​ജ് വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് ഇ​വ​രു​ടെ ശ​ത്രു​ത ആ​രം​ഭി​ക്കു​ന്ന​ത്.

അ​ത് പി​ന്നീ​ട് പ​ക​യാ​യി മാ​റി. 2018 ൽ ​ബു​രാ​രി​യി​ൽ ഗോ​ഗി-​തി​ലു സം​ഘാം​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള സം​ഘ​ട്ട​ന​ത്തി​ൽ മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ര​ണ്ട് സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ ഇ​തു​വ​രെ നൂ​റി​ല​ധി​കം പേ​ർ കൊ​ല്ല​പ്പെ​ട്ടു.

ഡ​ൽ​ഹി-​ഹ​രി​യാ​ന അ​തി​ർ​ത്തി​യി​ലെ അ​ലി​പോ​ര​യി​ലാ​ണ് കൊ​ല്ല​പ്പെ​ട്ട ഗോ​ഗി​യു​ടെ വീ​ട്. ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ ക്രി​മി​ന​ൽ പ​ട്ടി​ക​യി​ൽ ആ​ദ്യ​പേ​രു​കാ​ര​നാ​ണ് ഇ​യാ​ൾ. മോ​ച​ന ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, കൊ​ല​പാ​ത​കം, ക​വ​ർ​ച്ച തു​ട​ങ്ങി​യ​വ​യാ​ണ് ഗോ​ഗി​യു​ടെ പ്ര​ധാ​ന പ​രി​പാ​ടി​ക​ൾ.

ഗോ​ഗി മൂ​ന്ന് ത​വ​ണ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്. തി​ലു താ​ജ്പു​രി​യ​യും തി​ഹാ​ർ ജ​യി​ലി​ലാ​ണ്. ഇ​വി​ടെ​നി​ന്നാ​ണ് ഇ​യാ​ൾ സം​ഘ​ത്തി​ന്‍റെ ക്ര​മി​ന​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​ത്. 2013 ൽ ​കു​പ്ര​സി​ദ്ധ ഗു​ണ്ട നീ​തു ദ​ബോ​ദി​യ പോ​ലീ​സ് ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു.

കൂ​ടാ​തെ, ഡ​ൽ​ഹി​യി​ലെ ഡോ​ൺ എ​ന്ന് സ്വ​യം വി​ശേ​ഷി​പ്പി​ക്കു​ന്ന നീ​ര​ജ് ബ​വാ​നി​യ​യും ജ​യി​ലി​ൽ പോ​യി. ഇ​തി​നു​ശേ​ഷം, ഗോ​ഗി​യും താ​ജ്പു​രി​യ​യും ത​മ്മി​ൽ ആ​ധി​പ​ത്യ​ത്തി​നാ​യു​ള്ള പോ​രാ​ട്ടം ശ​ക്ത​മാ​യി. ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി ഈ ​ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ ത​മ്മി​ൽ ഏ​റ്റ​മു​ട്ട​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

അ​ക്ര​മി​ക​ൾ അ​ഭി​ഭാ​ഷ​ക​രു​ടെ വേ​ഷ​ത്തി​ലാ​ണ് കോ​ട​തി​യി​ൽ ക​ട​ന്ന​ത്. തി​ഹാ​ർ ജ​യി​ലി​ലാ​യി​രു​ന്ന ഗു​ണ്ടാ​നേ​താ​വി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ എ​ത്തി​ച്ച​പ്പോ ഴാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. വ​ലി​യ സു​ര​ക്ഷാ വീ​ഴ്ച​യാ​ണ് കോ​ട​തി​ക്കു​ള്ളി​ൽ ഉ​ണ്ടാ​യ​തെ​ന്ന വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.