സ​ഞ്ജു പൊ​രു​തി, പ​ക്ഷേ രാ​ജ​സ്ഥാ​ൻ തോ​റ്റു; ഡ​ൽ​ഹി​ക്ക് 33 റ​ൺ​സ് വി​ജ​യം
സ​ഞ്ജു പൊ​രു​തി, പ​ക്ഷേ രാ​ജ​സ്ഥാ​ൻ തോ​റ്റു; ഡ​ൽ​ഹി​ക്ക് 33 റ​ൺ​സ് വി​ജ​യം
Saturday, September 25, 2021 7:57 PM IST
ദു​ബാ​യ്: സ​ഞ്ജു സാം​സ​ണി​ന്‍റെ ഒ​റ്റ​യാ​ൾ പോ​രാ​ട്ട​വും രാ​ജ​സ്ഥാ​നെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ചി​ല്ല. ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​നെ​തി​രെ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​ന് 33 റ​ൺ​സി​ന്‍റെ തോ​ൽ​വി. 155 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന രാ​ജ​സ്ഥാ​ന് 126 റ​ൺ​സ് കു​റി​ക്കാ​നെ സാ​ധി​ച്ചു​ള്ളൂ.

53 പ​ന്തി​ൽ 70 റ​ൺ​സെ​ടു​ത്ത് സ​ഞ്ജു പു​റ​ത്താ​കാ​തെ നി​ന്നെ​ങ്കി​ലും രാ​ജ​സ്ഥാ​നെ വി​ജ​യ​തീ​ര​ത്തെ​ത്തി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. മ​ഹി​പാ​ൽ ലാംറോർ (19) ഒ​ഴി​കെ മ​റ്റാ​രും സ​ഞ്ജു​വി​ന് കാ​ര്യ​മാ​യ പി​ന്തു​ണ ന​ൽ​കാ​ത്ത​തി​നാൽ രാ​ജ​സ്ഥാ​ൻ തോ​ൽ​വി നേ​രി​ടു​ക​യാ​യി​രു​ന്നു.

ഡ​ൽ​ഹി​ക്കാ​യി ആന്‍റിച്ച് നോര്‍ക്യ ര​ണ്ടു വി​ക്ക​റ്റു വീ​ഴ്ത്തി​യ​പ്പോ​ൾ അ​വേ​ഷ് ഖാ​ൻ, ര​വി​ച​ന്ദ്ര​ൻ അ​ശ്വി​ൻ, ക​ഗീ​സോ റ​ബാ​ഡ, അ​ക്ഷർ പ​ട്ടേ​ൽ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റു വീ​തം സ്വ​ന്ത​മാ​ക്കി. നേ​ര​ത്തെ, ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റു ചെ​യ്ത ഡ​ല്‍​ഹി ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 154 റ​ണ്‍​സെ​ടു​ത്ത​ത്.

ജ​യ​ത്തോ​ടെ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​നെ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ളി ഡ​ല്‍​ഹി പോ​യി​ന്‍റ് പ​ട്ടി​ക​യി​ലെ ഒ​ന്നാം സ്ഥാ​നം തി​രി​ച്ചു​പി​ടി​ച്ച് പ്ലേ ​ഓ​ഫ് ബ​ര്‍​ത്തും ഉ​റ​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.