ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വേ​ൽ മാ​ക്രോ​ണി​ന് നേ​രെ മു​ട്ട​യേ​റ്
ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വേ​ൽ മാ​ക്രോ​ണി​ന് നേ​രെ മു​ട്ട​യേ​റ്
Tuesday, September 28, 2021 3:11 AM IST
ലിയോൺ: ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണി​ന് നേ​രെ ഭ​ക്ഷ്യ പ​രി​പാ​ടി​ക്കി​ടെ മു​ട്ട​യേ​റ്. ലി​യോ​ണി​ൽ വ​ച്ചു ന​ട​ന്ന ച​ട​ങ്ങി​നി​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ഫ്ര​ഞ്ച് പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ലി​യോ​ണ്‍ മാ​ഗ് ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ചു.

മാ​ക്രോ​ണി​ന് നേ​രെ മു​ട്ട​യെ​റി​ഞ്ഞ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു​വെ​ന്ന് ഫ്ര​ഞ്ച് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. വി​പ്ല​വം വി​ജ​യി​ക്ക​ട്ടെ എ​ന്ന മു​ദ്രാ​വാ​ക്യം വി​ള​ച്ച​യാ​ളാ​ണ് ആ​ൾ​ക്കൂ​ട്ട​ത്തി​ൽ നി​ന്നും മു​ട്ട​യെ​റി​ഞ്ഞ​ത്.

അ​തേ​സ​മ​യം, ഒ​രാ​ള്‍ മു​ട്ട എ​റി​യു​ന്ന​താ​യി ക​ണ്ടു. അ​യാ​ള്‍ മു​ദ്രാ​വാ​ക്യം ഒ​ന്നും വി​ളി​ച്ച​താ​യി കേ​ട്ടി​ല്ലാ​യെ​ന്നും സം​ഭ​വ​ത്തി​ന് പി​ന്നി​ലെ പ്രേ​ര​ണ വ്യ​ക്ത​മ​ല്ലെ​ന്നും സം​ഭ​വം അ​തി​രു​ക​ട​ന്ന​താ​യി​രു​ന്നു​വെ​ന്നും മാ​ക്രോ​ണി​ന്‍റെ വ​ക്താ​വ് പ്ര​തി​ക​രി​ച്ചു.



2017ലും ​മാ​ക്രോ​ണി​ന് നേ​രെ മു​ട്ട​യേ​റ് ന​ട​ന്നി​രു​ന്നു. കൂ​ടാ​തെ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ദ​ക്ഷി​ണ ഫ്രാ​ൻ​സി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്കി​ടെ ഹ​സ്ത​ദാ​നം ന​ൽ​കി​യ മാ​ക്രോ​ണി​ന്‍റെ മു​ഖ​ത്ത് യു​വാ​വ് അ​ടി​ച്ചി​രു​ന്നു. മാ​ക്രോ​ണി​സം തു​ല​യ​ട്ടെ എ​ന്ന് വി​ളി​ച്ചു പ​റ​ഞ്ഞാ​ണ് യു​വാ​വ് ക​യ്യേ​റ്റം ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.