വീ​ര​സൈ​നി​ക​ന് പ്ര​ണാ​മം; വൈ​ശാ​ഖി​ന്‍റെ മൃ​ത​ദേ​ഹം ഉ​ച്ച​യ്ക്ക് സം​സ്ക​രി​ക്കും
വീ​ര​സൈ​നി​ക​ന് പ്ര​ണാ​മം; വൈ​ശാ​ഖി​ന്‍റെ മൃ​ത​ദേ​ഹം ഉ​ച്ച​യ്ക്ക് സം​സ്ക​രി​ക്കും
Thursday, October 14, 2021 1:30 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​ഷ്മീ​രി​ലെ പൂ​ഞ്ചി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച മ​ല​യാ​ളി സൈ​നി​ക​ന്‍ എ​ച്ച്. വൈ​ശാ​ഖി​ന്‍റെ സം​സ്കാ​രം ഇ​ന്ന്. ജ​ന്മ​നാ​ടാ​യ കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര ഓ​ട​നാ​വ​ട്ട​ത്തേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന മൃ​ത​ദേ​ഹം കു​ട​വ​ട്ടൂ​ർ എ​ൽ​പി സ്കൂ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. തു​ട​ർ​ന്ന് ഉ​ച്ച​യോ​ടെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും.

ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ചി​രു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​രി​നാ​യി മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ, സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി പാ​ങ്ങോ​ട് സൈ​നി​ക ക്യാ​മ്പി​ൽ എ​ത്തി​ച്ചു.

തി​ങ്ക​ളാ​ഴ്ച ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് കൊ​ല്ലം വെ​ളി​യം കു​ട​വ​ട്ടൂ​ര്‍ ആ​ശാ​ന്‍​മു​ക്ക് ശി​ല്‍​പാ​ല​യ​ത്തി​ല്‍ വൈ​ശാ​ഖ്(24) ഉ​ള്‍​പ്പെ​ടെ അ​ഞ്ച് സൈ​നി​ക​ര്‍ വീ​ര​മൃ​ത്യു വ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.