കാ​ലാ​വ​സ്ഥാ​ വ്യ​തി​യാ​നം പ്ര​വ​ച​നാ​തീ​തം: ഡോ.​ എം.​ജി. മ​നോ​ജ്
കാ​ലാ​വ​സ്ഥാ​ വ്യ​തി​യാ​നം  പ്ര​വ​ച​നാ​തീ​തം: ഡോ.​ എം.​ജി. മ​നോ​ജ്
Tuesday, October 19, 2021 3:07 AM IST
ക​​​ള​​​മ​​​ശേ​​​രി: കേ​​​ര​​​ള​​​ത്തി​​​ലെ കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​നം നേ​​​ര​​​ത്തേ ക​​​ണ്ടു​​​പി​​​ടി​​​ച്ച് പ്ര​​​വ​​​ചി​​​ക്കു​​ക അ​​സാ​​ധ്യ​​മാ​​ണെ​​ന്നു കൊ​​​ച്ചി ശാ​​​സ്ത്ര -സ​​​ാങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​ലാ​​​ശാ​​​ല റ​​​ഡാ​​​ര്‍ ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്രം ശാ​​​സ്ത്ര​​​ജ്ഞ​​​ന്‍ ഡോ.​ ​​എം.​​​ജി. മ​​​നോ​​​ജ്. റ​​​ഡാ​​​ര്‍, ഉ​​​പ​​​ഗ്ര​​​ഹ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​ൽ പോ​​ലും മ​​​ണി​​​ക്കൂ​​​റു​​​ക​​​ള്‍​ക്കു മു​​​മ്പ് മാ​​​ത്ര​​​മേ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കാ​​​ന്‍ ക​​​ഴി​​​യൂ. ഉ​​​ഷ്ണ​​​മേ​​​ഖ​​ലാ പ്ര​​ദേ​​ശ​​ത്തി​​ന്‍റെ സ​​​ഹ​​​ജ​​​മാ​​​യ മാ​​​റ്റ​​​മാ​​ണു പ്ര​​​വ​​​ച​​​നം കൃ​​​ത്യ​​​മാ​​​യി ന​​​ട​​​ത്താ​​​ന്‍ ക​​​ഴി​​​യാ​​​ത്ത​​​തി​​​നു കാ​​​ര​​​ണ​​മെ​​ന്നും മ​​​നോ​​​ജ് പ​​റ​​ഞ്ഞു.


കാ​​​ലാ​​​വ​​​സ്ഥാ പ്ര​​​വ​​​ച​​​ന സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ 100 ശ​​​ത​​​മാ​​​നം ശ​​​രി​​​യാ​​​ക​​​ണ​​​മെ​​​ന്നി​​​ല്ല. അ​​​തി​​​നാ​​​ല്‍ സ​​​മ​​​യ​​​പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ല്‍ മാ​​​ത്ര​​​മേ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ല്‍​കി ജ​​​ന​​​ങ്ങ​​​ളെ​​​യും ജീ​​​വനോപാ​​​ധി​​​ക ളും സം​​​ര​​​ക്ഷി​​​ക്കാ​​​ന്‍ ക​​​ഴി​​​യൂ. കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഭൂ​​​പ്ര​​​കൃ​​​തി​​​യും ഭീ​​​മ​​​മാ​​​യ ജ​​​ന​​​സാ​​​ന്ദ്ര​​​ത​​​യും ര​​​ക്ഷ​​​പ്പെ​​​ട​​​ലി​​​ന് ഏ​​​റെ ത​​​ട​​​സ​​​മാ​​​കു​​​ന്നു​​​​ണ്ട്. ഇ​​​ത്ത​​​രം സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​ളി​​​ല്‍ ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കാ​​യി പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളെ​​യും എ​​​ന്‍ജി​​​ഒ​​മാ​​രെ​​യും സം​​​സ്‌​​​കാ​​​രി​​​ക സം​​​ഘ​​​ട​​​നാ പ്ര​​വ​​ർ​​ത്ത​​ക​​രെ​​യും ഉ​​​ള്‍​പ്പെ​​​ടെ ​സം​​​ഘ​​​ടി​​​പ്പി​​​ച്ച് താ​​​ലൂ​​​ക്ക്-​​വി​​​ല്ലേ​​​ജ് ത​​​ല​​​ത്തി​​​ല്‍ ദു​​​ര​​​ന്തപ്ര​​​തി​​​ക​​​ര​​​ണ സേ​​​ന​​​യു​​ണ്ടാ​​ക്ക​​ണം. പ​​​രി​​​സ്ഥി​​​തി​​​ക്ക് അ​​​നു​​​യോ​​​ജ്യ​​​മാ​​​യ കൃ​​​ഷി​​​രീ​​​തി​​​ക​​​ളും നി​​​ര്‍​മാ​​​ണരീ​​​തി​​​ക​​​ളും പ​​രി​​ശീ​​ലി​​ക്ക​​ണം.


കാ​​​ലാ​​​വ​​​സ്ഥ​​​യി​​​ല്‍ 2016 മു​​​ത​​​ല്‍ മാ​​​റ്റം

കേ​​​ര​​​ള​​​ത്തി​​​ല്‍ സു​​​ര​​​ക്ഷി​​​ത​​​മാ​​​യ കാ​​​ലാ​​​വ​​​സ്ഥ​​​യാ​​​ണു പൊ​​​തു​​​വി​​​ല്‍ അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​തെ​​​ങ്കി​​​ലും 2016 മു​​​ത​​​ല്‍ കാ​​​ലാ​​​വ​​​സ്ഥ​​​യി​​​ല്‍ പ്ര​​​ക​​​ട​​​മാ​​​യ മാ​​​റ്റം ഉ​​​ണ്ടാ​​​യ​​​താ​​​യി ശാ​​​സ്ത്രീ​​​യ തെ​​​ളി​​​വു​​​ക​​​ള്‍ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തു​​​ന്നു. 2006ല്‍ ​​​ഏ​​​റ്റ​​​വും വ​​​ലി​​​യ വ​​​ര​​​ള്‍​ച്ച​​​യാ​​​ണു നാം ​​​നേ​​​രി​​​ട്ട​​​ത്. എ​​​ന്നാ​​​ല്‍ 2017 ന​​​വം​​​ബ​​​ര്‍ 30നു ​​​സൈ​​​ക്ലോ​​​ണു​​​ക​​​ള്‍ ഏ​​​ല്‍​ക്കാ​​​ത്ത സു​​​ര​​​ക്ഷി​​​ത​​​മാ​​​യ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സ​​​മീ​​​പ​​​ത്തു​​​കൂ​​​ടി ഓ​​​ക്‌​​​സി സൈ​​​ക്ലോ​​​ണ്‍ ക​​​ട​​​ന്നു​​​വ​​​രുക​​​യും വി​​​ല​​​പ്പെ​​​ട്ട ജീ​​​വ​​​നു​​​ക​​​ള്‍​ക്കും സ്വ​​​ത്തു​​​ക്ക​​​ള്‍​ക്കും നാ​​​ശ​​​ന​​​ഷ്ട​​​മു​​​ണ്ടാ​​​വു​​​ക​​​യും ചെ​​​യ്തു. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 2018ല്‍ ​​​ച​​​രി​​​ത്ര​​​ത്തി​​​ല്‍ ഉ​​​ണ്ടാ​​​കാ​​​ത്ത വി​​​ധ​​​മു​​​ള്ള മ​​​ഹാ​​​പ്ര​​​ള​​​യ​​​വു​​​മു​​​ണ്ടാ​​​യി.
അ​​​ടു​​​ത്ത വ​​​ര്‍​ഷം അ​​​തി​​​ശൈ​​​ത്യ​​​മു​​​ണ്ടാ​​​വു​​​ക​​​യും 2019ല്‍ ​​വീ​​​ണ്ടും വ​​​ട​​​ക്ക​​​ന്‍ കേ​​​ര​​​ള​​​ത്തി​​​ല്‍ പ്ര​​​ള​​​യം ഉ​​​ണ്ടാ​​​വു​​​ക​​​യും ചെ​​​യ്തു. 2018ല്‍ ​​​മ​​​ധ്യ​​​കേ​​​ര​​​ള​​​ത്തി​​​ലും 2019ല്‍ ​​​വ​​​ട​​​ക്ക​​​ന്‍ കേ​​​ര​​​ള​​​ത്തി​​​ലും പ്ര​​​ള​​​യ​​​ത്തി​​​നുപ​​​രി 2020ല്‍ ​​​പ്രാ​​​ദേ​​​ശി​​​ക പ്ര​​​ള​​​യ സാ​​​ഹ​​​ച​​​ര്യ​​​വും ​നേ​​​രി​​​ട്ടു. ക​​ഴി​​ഞ്ഞ ഒ​​​ക്ടോ​​​ബ​​​ര്‍ 16ന് ​​​പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട​​​ത് വീ​​​ണ്ടും ജീ​​​വ​​​ഹാ​​​നി​​​യോ​​​ടെ​​​യു​​​ള്ള പ്ര​​​ള​​​യ​​​മാ​​​ണ്. ചു​​​രു​​ക്കി​​​പ്പ​​​റ​​​ഞ്ഞാ​​​ല്‍, കാ​​​ര്‍​മേ​​​ഘം മാ​​​ന​​​ത്ത് ക​​​ണ്ടാ​​​ല്‍ ഭ​​​യ​​​ക്കു​​​ന്ന​​​വ​​​രാ​​​യി കേ​​​ര​​​ളീ​​​യ സ​​​മൂ​​​ഹം.


തീ​​​വ്ര​​മ​​​ഴ​​​യ്ക്കു കാ​​ര​​ണം?

സാ​​​ധാ​​​ര​​​ണ ഒ​​​ക്ടോ​​​ബ​​​ര്‍ 15നു​​ശേ​​​ഷ​​​മു​​​ള്ള കാ​​​ല​​​വ​​​ര്‍​ഷം വൈ​​​കു​​​ന്നേ​​​ര​​​ങ്ങ​​​ളി​​​ല്‍ ഇ​​​രു​​​ണ്ടു​​​കൂ​​​ടി മ​​​ഴ പെ​​​യ്യു​​​ക​​​യാ​​ണു ചെ​​​യ്തി​​​രു​​​ന്ന​​​ത്. ഇ​​​പ്പോ​​​ള്‍ മ​​​ഴ പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി​​​യി​​​ലും പ്ര​​​കൃ​​​തി​​​ദു​​​ര​​​ന്ത​​​ത്തി​​​ലു​​​മെ​​​ത്തി​​​ച്ചു. അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി മേ​​​ഘ​​​ങ്ങ​​​ളി​​​ല്‍ വ​​​ന്നി​​​ട്ടു​​​ള്ള ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ളാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ എ​​​ത്താ​​​ന്‍ കാ​​​ര​​​ണ​​​മാ​​​യ​​​ത്.


പന്ത്രണ്ട് മു​​​ത​​​ല്‍ 14 വ​​​രെ കി​​​ലോ​​​മീ​​​റ്റ​​​ര്‍ വ​​​രെ ഘനീഭവിച്ച കാ​​​ര്‍​മേ​​​ഘ​​​ങ്ങ​​​ള്‍ രൂ​​​പ​​​പ്പെ​​​ടു​​​ക​​​യാ​​​ണി​​​പ്പോ​​​ള്‍. ഇ​​​ങ്ങ​​​നെ രൂ​​​പ​​​പ്പെ​​​ടു​​​ന്ന മ​​​ഴ​​​മേ​​​ഘ​​​ങ്ങ​​​ളു​​​ടെ താ​​​പ​​​നി​​​ല 60 ഡി​​​ഗ്രി സെ​​​ല്‍​ഷസി​​​ല്‍നി​​ന്നു 80 ഡി​​​ഗ്രി സെ​​​ല്‍​ഷ​​​സാ​​​യി മേ​​​ഘ​​​ങ്ങ​​​ള്‍​ക്കു ക​​​ട്ടി​​​കൂ​​​ടു​​​ന്നു. ഇവയ്ക്ക് ചെ​​​റി​​​യ സ​​​മ​​​യ​​​ത്ത് തീ​​​വ്രമ​​​ഴ പെ​​​യ്യി​​​ക്കുന്നു. വ്യ​​​ത്യ​​​സ്ത മേ​​​ഘ​​​ഘ​​​ട​​​ന​​​യി​​​ലെ ലം​​​ബ​​​മാ​​​യ സ്ഥി​​​തി​​​യി​​​ല്‍ കൂ​​​മ്പാ​​​ര മേ​​​ഘ​​​ങ്ങ​​​ള്‍ ഉ​​​ണ്ടാ​​​കു​​​ന്നു. ക​​​ട്ടി​​​കൂ​​​ടി​​​യ മേ​​​ഘ​​​ങ്ങ​​​ള്‍ ഏ​​​ഴു മു​​​ത​​​ല്‍ 21 സെ​​​ന്‍റി​​​മീ​​​റ്റ​​റി​​നു മു​​ക​​ളി​​ൽ​​വ​​രെ അ​​​തി​​​തീ​​​വ്ര മ​​​ഴ​​​യു​​ണ്ടാ​​ക്കും. ​അ​​​റ​​​ബി​​​ക്ക​​​ട​​​ലും ബം​​​ഗാ​​​ള്‍ ഉ​​​ള്‍​ക്ക​​​ട​​​ലും ശാ​​​ന്ത​​​സ​​​മു​​​ദ്ര​​​വു​​​മാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ല്‍ മ​​​ഴ പെ​​​യ്യി​​​ക്കു​​​ന്ന നീ​​​രാ​​​വി​​​യു​​​ടെ ഉ​​​ത്ഭ​​​വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.