"മോ​ൻ​സ​ൻ ത​ട്ടി​പ്പു​കാ​ര​നാ​ണെ​ന്ന് അ​റി​ഞ്ഞ​ത് തെ​റ്റി​യ​ശേ​ഷം': മൊ​ഴി ന​ൽ​കി അ​നി​ത പു​ല്ല​യി​ൽ
"മോ​ൻ​സ​ൻ ത​ട്ടി​പ്പു​കാ​ര​നാ​ണെ​ന്ന് അ​റി​ഞ്ഞ​ത് തെ​റ്റി​യ​ശേ​ഷം': മൊ​ഴി ന​ൽ​കി അ​നി​ത പു​ല്ല​യി​ൽ
Thursday, October 21, 2021 1:45 PM IST
കൊ​ച്ചി: പു​രാ​വ​സ്തു ത​ട്ടി​പ്പു കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​ന്‍റെ സു​ഹൃ​ത്തും വി​ദേ​ശ മ​ല​യാ​ളി​യു​മാ​യ അ​നി​ത പു​ല്ല​യി​ലി​ന്‍റെ മൊ​ഴി ക്രൈം​ബ്രാ​ഞ്ച് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രേ​ഖ​പ്പെ​ടു​ത്തി. വീ​ഡി​യോ കോ​ള്‍ വ​ഴി​യാ​ണ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഇ​വ​രു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണ സം​ഘം ചോ​ദി​ച്ച​റി​ഞ്ഞു. മോ​ൻ​സ​ൻ ത​ട്ടി​പ്പു​കാ​ര​നാ​ണെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു. ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​തോ​ടെ തെ​റ്റി​പ്പി​രി​ഞ്ഞു​വെ​ന്നും അ​നി​ത പ​റ​ഞ്ഞു.

സംസ്ഥാന പോ​ലീ​സിലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ അ​ട​ക്കം മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​ന് പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ത്ത​ത് അ​നി​ത​യാ​ണെ​ന്നു നേ​ര​ത്തെ വാ​ര്‍​ത്ത​ക​ള്‍ വ​ന്നി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.