എ​ല്ലാ​വ​ർ​ക്കും മ​തി​യാ​യ പ്രാ​തി​നി​ധ്യം, നേ​താ​ക്ക​ൾ​ക്ക് തെ​രു​വി​ലി​റ​ങ്ങേ​ണ്ടി​വ​രി​ല്ല: കെ. ​സു​ധാ​ക​ര​ൻ
എ​ല്ലാ​വ​ർ​ക്കും മ​തി​യാ​യ പ്രാ​തി​നി​ധ്യം, നേ​താ​ക്ക​ൾ​ക്ക് തെ​രു​വി​ലി​റ​ങ്ങേ​ണ്ടി​വ​രി​ല്ല: കെ. ​സു​ധാ​ക​ര​ൻ
Thursday, October 21, 2021 9:48 PM IST
തി​രു​വ​ന​ന്ത​പു​രം: എ​ല്ലാ വി​ഭാ​ഗ​ങ്ങ​ൾ​ക്കും മ​തി​യാ​യ പ്രാ​തി​നി​ധ്യ​മു​ള്ള ഭാ​ര​വാ​ഹി​പ്പ​ട്ടി​ക​യാ​ണ് പു​റ​ത്തി​റ​ക്കി​യ​തെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. പാ​ർ​ട്ടി​ക്ക​ക​ത്ത് അ​സം​തൃ​പ്തി ഉ​ള്ള​വ​ർ ഉ​ണ്ടാ​കാം. എ​ന്നാ​ൽ നേ​താ​ക്ക​ൾ​ക്ക് തെ​രു​വി​ലി​റ​ങ്ങേ​ണ്ടി​വ​രി​ല്ലെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തി​ൽ അ​സം​തൃ​പ്തി​യു​ള്ള​വ​രു​ണ്ടാ​കാം. ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​രെ മ​റ്റു ചു​മ​ത​ല​ക​ൾ ഏ​ൽ​പി​ച്ചു പാ​ർ​ട്ടി​യി​ൽ സ​ക്രി​യ​മാ​ക്കും. മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ ഉ​മ്മ​ൻ ചാ​ണ്ടി​യോ​ടും ര​മേ​ശ് ചെ​ന്നി​ത്ത​ല​യോ​ടും ച​ർ​ച്ച ന​ട​ത്തി​യ​താ​ണ് പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. കെ.​സി വേ​ണു​ഗോ​പാ​ൽ ലി​സ്റ്റി​ൽ ഇ​ട​പെ​ട്ടി​ല്ല. ഗ്രൂ​പ്പി​ൽ ഉ​ള്ള​വ​ർ ത​ന്നെ​യാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്. എ​ന്നാ​ൽ നേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​തി​ന്‍റെ മാ​ന​ദ​ണ്ഡം ക​ഴി​വ് ത​ന്നെ​യാ​യി​രു​ന്നു.

ഹൈ​ക്ക​മാ​ൻ​ഡി​നു ന​ൽ​കി​യ പ​ട്ടി​ക അ​തേ​പ​ടി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. സാ​മു​ദാ​യി​ക പ്രാ​തി​നി​ധ്യം അ​ട​ക്കം കൃ​ത്യ​മാ​യി പാ​ലി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ​വ​രും ഐ​ഗ്രൂ​പ്പി​ലോ എ ​ഗ്രൂ​പ്പി​ലോ പെ​ട്ട​വ​രാ​ണെ​ന്നും സു​ധാ​ക​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.