മെ​ക്സി​ക്കോ​യി​ൽ വെ​ടി​വ​യ്പ്പ്; ഇ​ന്ത്യ​ൻ വം​ശ​ജ കൊ​ല്ല​പ്പെ​ട്ടു
മെ​ക്സി​ക്കോ​യി​ൽ വെ​ടി​വ​യ്പ്പ്; ഇ​ന്ത്യ​ൻ വം​ശ​ജ കൊ​ല്ല​പ്പെ​ട്ടു
Sunday, October 24, 2021 5:52 AM IST
ലോ​സ് ഏ​ഞ്ച​ൽ​സ്: മെ​ക്‌​സി​ക്കോ​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ല്‍ ഇ​ന്ത്യ​ന്‍ വം​ശ​ജ​യാ​യ ട്രാ​വ​ല്‍ ബ്ലോ​ഗ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ഹി​മാ​ച​ല്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​നി​യാ​യ അ​ഞ്ജ​ലി റ്യോ​താ​ഗ്(29) ആ​ണ് മ​രി​ച്ച​ത്.

ക​രീ​ബി​യ​ന്‍ കോ​സ്റ്റ് റി​സോ​ര്‍​ട്ടി​ല്‍ ഗു​ണ്ടാ സം​ഘ​ങ്ങ​ള്‍ ത​മ്മി​ല്‍ ന​ട​ന്ന വെ​ടി​വ​യ്പ്പി​ലാ​ണ് അ​ഞ്ജ​ലി കൊ​ല്ല​പ്പെ​ട്ട​ത്. വെ​ടി​വ​യ്പ്പി​ല്‍ ഒ​രു ജ​ര്‍​മ​ന്‍​കാ​ര​നും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

അ​മേ​രി​ക്ക​യി​ലെ കാ​ലി​ഫോ​ര്‍​ണി​യ​യി​ല്‍ താ​മ​സി​ക്കു​ന്ന അ​ഞ്ജ​ലി ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കാ​നാ​ണ് ഇ​വി​ടെ എ​ത്തി​യ​ത്. ഇ​വ​ർ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. അ​ഞ്ജ​ലി​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.