ദാ​ദാ​സാ​ഹി​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം സ്വീ​ക​രി​ച്ച് ര​ജ​നി​കാ​ന്ത്
ദാ​ദാ​സാ​ഹി​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം സ്വീ​ക​രി​ച്ച് ര​ജ​നി​കാ​ന്ത്
Monday, October 25, 2021 3:07 PM IST
ന്യൂ​ഡ​ൽ​ഹി: 51-ാമ​ത് ദാ​ദാ​സാ​ഹി​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം സൂ​പ്പ​ർ​താ​രം ര​ജ​നി​കാ​ന്ത് ഏ​റ്റു​വാ​ങ്ങി. ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ൽ ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു​വാ​ണ് പു​ര​സ്കാ​രം അ​ദ്ദേ​ഹ​ത്തി​ന് സ​മ്മാ​നി​ച്ച​ത്. പു​ര​സ്‌​കാ​ര ച​ട​ങ്ങി​ല്‍ ന​ട​ൻ ധ​നു​ഷും പ​ങ്കെ​ടു​ത്തി​രു​ന്നു. 2019ലെ ​മി​ക​ച്ച ന​ട​നു​ള്ള ദേ​ശീ​യ പു​ര​സ്‌​കാ​രം ധ​നു​ഷ് ഏ​റ്റു​വാ​ങ്ങി.

മ​ഹ​ത്വ​പൂ​ര്‍​ണ​മാ​യ ഈ ​പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങാ​ന്‍ സാ​ധി​ച്ച​തി​ല്‍ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ര​ജ​നി​കാ​ന്ത് പ​റ​ഞ്ഞു. "ഈ ​പു​ര​സ്‌​കാ​രം ഞാ​ന്‍ എ​ന്‍റെ ഗു​രു​നാ​ഥ​നാ​യ കെ.​ബാ​ച​ന്ദ്ര​ന്‍ സാ​റി​ന് സ​മ​ര്‍​പ്പി​ക്കു​ന്നു. ഈ ​നി​മി​ഷ​ത്തി​ല്‍ ന​ന്ദി​യോ​ടെ ഞാ​ന്‍ അ​ദ്ദേ​ഹ​ത്തെ സ്മ​രി​ക്കു​ന്നു.

ക​ര്‍​ണാട​ക​യി​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ബ​സ് ഡ്രൈ​വ​റാ​യി​രു​ന്ന എ​ന്‍റെ സു​ഹൃ​ത്ത് രാ​ജ് ബ​ഹ​ദൂ​റി​നും ഞാ​ന്‍ ന​ന്ദി പ​റ​യു​ന്നു. കാ​ര​ണം ഞാ​ന്‍ ബ​സ് ക​ണ്ട​ക്ട​ര്‍ ആ​യി​രു​ന്ന സ​മ​യ​ത്ത് അ​ദ്ദേ​ഹ​മാ​ണ് എ​ന്നി​ല്‍ അ​ഭി​ന​യ​ത്തി​ന്‍റെ ക​ഴി​വു​ണ്ടെ​ന്ന് പ​റ​യു​ന്ന​ത്. എ​നി​ക്ക് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ പ്ര​ചോ​ദ​നം ന​ല്‍​കി​യ​തും അ​ദ്ദേ​ഹ​മാ​ണ്'- ര​ജ​നി​കാ​ന്ത് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.