സോ​പ്പു​ക​ട​യു​ടെ മ​റ​വി​ൽ സൂ​ക്ഷി​ച്ച സ്ഫോ​ട​ക വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി
സോ​പ്പു​ക​ട​യു​ടെ മ​റ​വി​ൽ സൂ​ക്ഷി​ച്ച സ്ഫോ​ട​ക വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി
Tuesday, October 26, 2021 3:39 AM IST
കൊ​ല്ല​ങ്കോ​ട്: ആ​ന​മാ​റി​യി​ൽ സോ​പ്പു​ക​ട ന​ട​ത്തു​ന്ന​തി​ന്‍റെ മ​റ​വി​ൽ വ​ൻ​തോ​തി​ൽ സ്ഫോ​ട​ക​വ​സ്തു ഒ​ളി​പ്പി​ച്ചി​രു​ന്ന​തു കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് പി​ടി​കൂ​ടി. ആ​ന​മാ​റി പാ​ത​നാ​റ​യി​ൽ തി​ങ്ക​ളാ​ഴ്ച​യാ​ണ് ഉ​ഗ്ര​പ്ര​ഹ​ര​ശേ​ഷി​യു​ള്ള സ്ഫോ​ട​ക​വ​സ്തു​ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്. 1850 ഡി​റ്റ​ണേ​റ്റ​ർ, 1073 ജ​ലാ​റ്റി​ൻ സ്റ്റി​ക്ക്, മൂ​ന്നു ചാ​ക്ക് വി​വി​ധ ത​രം പ​ട​ക്ക​ങ്ങ​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ സ്ഥാ​പ​നം വാ​ട​ക​യ്ക്കെ​ടു​ത്തു സോ​പ്പു​പൊ​ടി വി​ല്പ​ന ന​ട​ത്തു​ന്ന​തി​ന്‍റെ മ​റ​വി​ലാ​ണ് സ്ഫോ​ട​ക​വ​സ്തു ര​ഹ​സ്യ​വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. പോ​ലീ​സ് റെ​യ്ഡ് മ​ന​സി​ലാ​ക്കി​യ പ്ര​തി ഒ​ളി​വി​ൽ പോ​യി​രി​ക്കു​ക​യാ​ണ്. മു​ൻ​പ് സ്ഫോ​ട​ക​വ​സ്തു കൈ​വ​ശം​വ​യ്ക്കാ​ൻ പ്ര​തി ലൈ​സ​ൻ​സ് നേ​ടി​യി​രു​ന്നു. പി​ന്നി​ട് ലൈ​സ​ൻ​സ് പു​തു​ക്കാ​തെ​ത​ന്നെ​യാ​ണ് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ശേ​ഖ​രി​ച്ചി​രു​ന്ന​ത്.

അ​ബ​ദ്ധ​ത്തി​ൽ ഒ​രു തീ​പ്പൊ​രി വീ​ണാ​ൽ​ത​ന്നെ പ്ര​ദേ​ശ​മാ​ക​മാ​നം വ​ൻ​ദു​ര​ന്ത​മു​ണ്ടാ​ക്കാ​ൻ ക​ഴി​യു​ന്ന അ​ള​വി​ലാ​ണ് ജ​ലാ​റ്റി​നും ഡി​റ്റ​ണേ​റ്റ​റും സൂ​ക്ഷി​ച്ചി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.