അ​ന്ത​ർ​വാ​ഹി​നി ന​വീ​ക​ര​ണ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി; നാ​വി​ക​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ
അ​ന്ത​ർ​വാ​ഹി​നി ന​വീ​ക​ര​ണ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി; നാ​വി​ക​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ
Tuesday, October 26, 2021 6:42 PM IST
ന്യൂ​ഡ​ൽ​ഹി: നാ​വി​ക​സേ​ന​യു​ടെ കി​ലോ ക്ലാ​സ് അ​ന്ത​ർ​വാ​ഹി​നി​ക​ളു​ടെ ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യെ​ന്നാ​രോ​പി​ച്ച് നാ​വി​ക​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​നെ​യും വി​ര​മി​ച്ച ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ​യും സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​യേ​ക്കും.

വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന​തി​ൽ വി​ദേ​ശ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക് പ​ങ്കു​ണ്ടോ​യെ​ന്ന് ഇ​തു​വ​രെ വ്യ​ക്ത​മ​ല്ല. വി​ഷ​യ​ത്തി​ൽ വൈ​സ് അ​ഡ്മി​റ​ലും റി​യ​ർ അ​ഡ്മി​റ​ലും അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് നേ​വി വൃ​ത്ത​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ചു.

ക​മാ​ൻ​ഡ​ർ പ​ദ​വി​യി​ലു​ള്ള മും​ബൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.