ദേ​ശീ​യ സു​ര​ക്ഷ പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞു​മാ​റാ​നാ​കി​ല്ല; കേ​ന്ദ്ര​ത്തെ കു​ട​ഞ്ഞ് സു​പ്രീം കോ​ട​തി
ദേ​ശീ​യ സു​ര​ക്ഷ പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞു​മാ​റാ​നാ​കി​ല്ല; കേ​ന്ദ്ര​ത്തെ കു​ട​ഞ്ഞ് സു​പ്രീം കോ​ട​തി
Wednesday, October 27, 2021 2:54 PM IST
ന്യൂ​ഡ​ൽ​ഹി: പെ​ഗാ​സ​സ് ഫോ​ണ്‍ ചോ​ര്‍​ത്ത​ലി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സു​പ്രീം കോ​ട​തി. ദേ​ശീ​യ സു​ര​ക്ഷ പ​റ​ഞ്ഞ് എ​ല്ലാ കാ​ര്യ​ങ്ങ​ളി​ൽ​നി​ന്നും കേ​ന്ദ്ര​ത്തി​ന് ഒ​ഴി​ഞ്ഞു മാ​റാ​നാ​കി​ല്ലെ​ന്നാ​ണ് കോ​ട​തി​യു​ടെ വി​മ​ർ​ശ​നം.

കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് ഇ​വി​ടെ നി​ല​പാ​ട് ന്യാ​യീ​ക​രി​ക്കാം. എ​ന്നു​വെ​ച്ച് കോ​ട​തി​യെ നി​ശ​ബ്ദ കാ​ഴ്ച​ക്കാ​ര​നാ​ക്ക​രു​തെ​ന്നും സു​പ്രീം കോ​ട​തി പ​റ​ഞ്ഞു.



സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ച്ചു​വെ​ന്ന കാ​ര്യം നി​ഷേ​ധി​ച്ചി​ട്ടി​ല്ല. അ​തി​നാ​ല്‍, ഹ​ര​ജി​ക്കാ​ര​ന്‍റെ ആ​വ​ശ്യം പ്ര​ഥ​മ​ദൃ​ഷ്ട്യാ സ്വീ​ക​രി​ക്കു​ക​യ​ല്ലാ​തെ ഞ​ങ്ങ​ള്‍​ക്ക് മ​റ്റ് മാ​ര്‍​ഗ​മി​ല്ല. ഇ​തി​നാ​ൽ വി​ദ​ഗ്ധ സ​മി​തി​യെ നി​യ​മി​ക്കു​ന്നു​വെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

ഏ​ഴു വി​ഷ​യ​ങ്ങ​ളാ​ണ് വി​ദ​ഗ്ധ സ​മി​തി പ​രി​ഗ​ണി​ക്കു​ന്ന​ത്

* പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ച്ച് ഫോ​ൺ ചോ​ർ​ത്തി​യോ.
* എ​ങ്കി​ൽ ആ​രു​ടെ​യൊ​ക്കെ ഫോ​ണു​ക​ൾ ചോ​ർ​ത്തി.
*2019ൽ ​ചോ​ർ​ത്ത​ൽ ആ​രോ​പ​ണം ഉ​യ​ർ​ന്ന​പ്പോ​ൾ കേ​ന്ദ്രം സ്വീ​ക​രി​ച്ച ന​ട​പ​ടി.
*കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളോ​ട് ഏ​ജ​ൻ​സി​ക​ളോ പെ​ഗാ​സ​സ് വാ​ങ്ങി​യോ.
*പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ച്ച​ത് ഏ​ത് നി​യ​മ​ത്തി​ന്‍റെ മാ​ർ​ഗ​രേ​ഖ അ​നു​സ​രി​ച്ച്.
*വ്യ​ക്തി​ക​ളോ സ്ഥാ​പ​ന​ങ്ങ​ളോ ഉ​പ​യോ​ഗി​ച്ചെ​ങ്കി​ൽ അ​തു നി​യ​മ​വി​ധേ​യ​മാ​ണോ.
*ക​മ്മി​റ്റി​ക്ക് പ്ര​സ​ക്ത​മെ​ന്ന് തോ​ന്നു​ന്ന മ​റ്റു വി​ഷ​യ​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.