മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ സു​ര​ക്ഷ പ്ര​ധാ​ന​മെ​ന്ന് സു​പ്രീം കോ​ട​തി
മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ സു​ര​ക്ഷ പ്ര​ധാ​ന​മെ​ന്ന് സു​പ്രീം കോ​ട​തി
Wednesday, October 27, 2021 3:15 PM IST
ന്യൂ​ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ സു​ര​ക്ഷ പ്ര​ധാ​ന​മെ​ന്ന് സു​പ്രീം കോ​ട​തി. 2016ൽ ​നി​ന്ന് 2021ൽ ​എ​ത്തി​യ​പ്പോ​ൾ ഡാ​മി​ന്‍റെ സു​ര​ക്ഷ​യി​ൽ ഒ​രു​പാ​ട് മാ​റ്റ​ങ്ങ​ൾ വ​ന്നി​ട്ടു​ണ്ടാ​വാ​മെ​ന്നും സു​പ്രീം കോ​ട​തി നി​രീ​ക്ഷി​ച്ചു.

അ​തേ​സ​മ​യം, മു​ല്ല​പ്പെ​രി​യാ​റി​ൽ അ​നു​വ​ദി​ക്ക​പ്പെ​ട്ട ജ​ല​നി​ര​പ്പി​ല്‍ മാ​റ്റം വ​രു​ത്തേ​ണ്ട​തി​ല്ലെ​ന്ന് മേ​ല്‍​നോ​ട്ട സ​മി​തി അ​റി​യി​ച്ചു. എ​ന്നാ​ൽ ഈ ​തീ​രു​മാ​ന​ത്തോ​ട് കേ​ര​ളം വി​യോ​ജി​ച്ചു.

മേ​ൽ​നോ​ട്ട സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ മ​റു​പ​ടി ന​ൽ​കാ​ൻ കേ​ര​ളം സ​മ​യ​വും തേ​ടി. വ്യാ​ഴാ​ഴ്ച മ​റു​പ​ടി അ​റി​യി​ക്കു​മെ​ന്നാ​ണ് കേ​ര​ളം അ​റി​യി​ച്ച​ത്. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 139 അ​ടി​യാ​യി നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.