മു​ല്ല​പ്പെ​രി​യാ​ര്‍ വെ​ള്ളി​യാ​ഴ്ച തു​റ​ക്കും; കേ​ര​ളം മു​ന്നൊ​രു​ക്കം തു​ട​ങ്ങി
മു​ല്ല​പ്പെ​രി​യാ​ര്‍ വെ​ള്ളി​യാ​ഴ്ച തു​റ​ക്കും; കേ​ര​ളം മു​ന്നൊ​രു​ക്കം തു​ട​ങ്ങി
Wednesday, October 27, 2021 8:02 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​ര്‍ ഡാം ​വെ​ള്ളി​യാ​ഴ്ച തു​റ​ക്കു​മെ​ന്ന് ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. ജ​ല​നി​ര​പ്പ് താ​ഴ്ന്നി​ല്ലെ​ങ്കി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് ഡാം ​തു​റ​ക്കു​മെ​ന്ന് ത​മി​ഴ്‌​നാ​ട് കേ​ര​ള​ത്തെ അ​റി​യി​ച്ചു.

ഡാം ​തു​റ​ക്കു​ന്ന​തി​ന് മു​ന്‍​പാ​യു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ കേ​ര​ളം ഇ​തി​നോ​ട​കം സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ സം​സ്ഥാ​നം സ​ജ്ജ​മാ​ണെ​ന്നും മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​പ്പി​ൽ പ​റ​ഞ്ഞു.

നി​ല​വി​ല്‍ 137.75 അ​ടി​യാ​ണ് മു​ല്ല​പ്പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ്. സെ​ക്ക​ന്‍​ഡി​ല്‍ 3800 ഘ​ന​യ​ടി​യാ​ണ് ഇ​പ്പോ​ള്‍ ഒ​ഴു​കി​യെ​ത്തു​ന്ന ജ​ലം. 2300 ഘ​ന​യ​ടി ജ​ലം ത​മി​ഴ്‌​നാ​ട് കൊ​ണ്ടു​പോ​കു​ന്നു​ണ്ടെ​ന്നും റോ​ഷി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.