രാ​ജ്യ​ത്ത് 16,156 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
രാ​ജ്യ​ത്ത് 16,156 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
Thursday, October 28, 2021 11:23 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 16,156 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. തൊ​ട്ടു​മു​ൻ​പ​ത്തെ ദി​വ​സ​ത്തേ​ക്കാ​ൾ 20 ശ​ത​മാ​നം അ​ധി​ക​മാ​ണി​ത്. 733 മ​ര​ണ​ങ്ങ​ളാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

കേ​ര​ളം കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ടെ ക​ണ​ക്ക് പു​തു​ക്കി​യ​പ്പോ​ൾ 622 മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​ണ് എ​ണ്ണം ഉ​യ​രാ​ൻ കാ​ര​ണ​മാ​യ​ത്. മു​ൻ​പു​ണ്ടാ​യ 529 മ​ര​ണ​ങ്ങ​ൾ കൂ​ടി കേ​ര​ളം ബു​ധ​നാ​ഴ്ച കോ​വി​ഡ് ക​ണ​ക്കി​ൽ ചേ​ർ​ത്തി​രു​ന്നു. 17,095 പേ​ർ​ക്ക് 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗ​മു​ക്തി​യു​ണ്ടാ​യി. 1.60 ല​ക്ഷം പേ​രാ​ണ് നി​ല​വി​ൽ കോ​വി​ഡ് ബാ​ധി​ച്ച് രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

9,445 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച കേ​ര​ളം പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ ക​ണ​ക്കി​ൽ ഒ​ന്നാ​മ​താ​ണ്. മ​ഹാ​രാ​ഷ്ട്ര​യി​ൽ 1,485 പേ​ർ​ക്കും ത​മി​ഴ്നാ​ട്ടി​ൽ 1,075 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. മ​റ്റൊ​രു സം​സ്ഥാ​ന​ത്തും പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​യി​ര​ത്തി​ന് മു​ക​ളി​ലി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.