സി​ദ്ദു​വി​ന്‍റെ ക​ളി തു​ട​രു​ന്നു; മ​യ​ക്കു​മ​രു​ന്ന് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടാ​ൻ നി​രാ​ഹാ​ര സ​മ​രം
സി​ദ്ദു​വി​ന്‍റെ ക​ളി തു​ട​രു​ന്നു; മ​യ​ക്കു​മ​രു​ന്ന് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടാ​ൻ നി​രാ​ഹാ​ര സ​മ​രം
Thursday, November 25, 2021 6:24 PM IST
ച​ണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബി​ൽ സ്വ​ന്തം സ​ർ​ക്കാ​രി​നെ​തി​രെ പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ ന​ട​ത്തു​ന്ന നി​ഴ​ൽ​യു​ദ്ധം തു​ട​രു​ന്നു. ച​ര​ൺ​ജി​ത് സിം​ഗ് ച​ന്നി സ​ർ​ക്കാ​രി​നെ​തി​രെ നി​രാ​ഹാ​ര സ​ത്യാ​ഗ്ര​ഹം പ്ര​ഖ്യാ​പി​ച്ച് സം​സ്ഥാ​ന കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ന​വ​ജ്യോ​ത് സിം​ഗ് സി​ദ്ദു.

സം​സ്ഥാ​ന​ത്തെ മ​യ​ക്കു​മ​രു​ന്ന് ഭീ​ഷ​ണി സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട​ണ​മെ​ന്നാ​ണ് സി​ദ്ദു​വി​ന്‍റെ ആ​വ​ശ്യം. മ​യ​ക്കു​മ​രു​ന്ന് വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ഈ ​റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട​ണ​മെ​ന്നാ​ണ് സി​ദ്ദു ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​രം ഇ​ല്ലാ​താ​ക്കു​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്താ​ണ് പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ​തെ​ന്ന് സി​ദ്ദു പ​റ​ഞ്ഞു. മ​യ​ക്കു​മ​രു​ന്ന് വി​ഷ​യ​ത്തി​ലെ റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​ർ പു​റ​ത്തു​വി​ടു​ന്നി​ല്ലെ​ങ്കി​ൽ നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. മു​ൻ മു​ഖ്യ​മ​ന്ത്രി എ​ന്തു​കൊ​ണ്ടാ​ണ് ഈ ​റി​പ്പോ​ർ​ട്ടി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ അ​തി​ൻ​മേ​ൽ ഇ​രു​ന്ന​തെ​ന്ന് കാ​ണേ​ണ്ട​തു​ണ്ട്. ഇ​നി ഈ ​സ​ർ​ക്കാ​രാ​ണ് ​റി​പ്പോ​ർ​ട്ട് പ​ര​സ്യ​പ്പെ​ടു​ത്തേ​ണ്ട​ത്. റി​പ്പോ​ർ​ട്ടു​ക​ൾ പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന​തി​ൽ​നി​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ കോ​ട​തി വി​ല​ക്കി​യി​ട്ടി​ല്ലെ​ന്നും സി​ദ്ദു സൂ​ചി​പ്പി​ച്ചു.

ച​ര​ൺ​ജി​ത് സിം​ഗ് ച​ന്നി സ​ർ​ക്കാ​രി​നെ നി​ര​ന്ത​രം വി​മ​ർ​ശി​ക്കു​ന്ന സി​ദ്ദു ത​ന്‍റെ സ​മ്മ​ർ​ദ ത​ന്ത്രം തു​ട​രു​ക​യാ​ണ്. അ​മ​രീ​ന്ദ​ർ സിം​ഗി​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്നും നീ​ക്കി​യ​പ്പോ​ൾ ക​സേ​ര സ്വ​പ്നം​ക​ണ്ട സി​ദ്ദു​വി​നെ വെ​ട്ടി​യാ​ണ് ച​ന്നി​യെ ത​ൽ​സ്ഥാ​ന​ത്ത് കോ​ൺ​ഗ്ര​സ് വാ​ഴി​ച്ച​ത്. ഇ​തോ​ടെ ച​ന്നി സ​ർ​ക്കാ​രി​നെ​തി​രെ​യും രൂ​ക്ഷ​വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ ന​ട​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.