ഡി​ജെ പാ​ർ​ട്ടി​ക്കെ​ത്തു​ന്ന പെ​ൺ​കു​ട്ടി​ക​ളെ സൈ​ജു ദു​രു​പ​യോ​ഗം ചെ​യ്തി​രു​ന്നു​വെ​ന്ന് പോ​ലീ​സ്
ഡി​ജെ പാ​ർ​ട്ടി​ക്കെ​ത്തു​ന്ന പെ​ൺ​കു​ട്ടി​ക​ളെ സൈ​ജു ദു​രു​പ​യോ​ഗം ചെ​യ്തി​രു​ന്നു​വെ​ന്ന് പോ​ലീ​സ്
Monday, November 29, 2021 12:09 PM IST
കൊ​ച്ചി: കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ മോ​ഡ​ലു​ക​ള്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സൈ​ജു ത​ങ്ക​ച്ച​നെ​തി​രെ കൂ​ടു​ത​ല്‍ ക​ണ്ടെ​ത്ത​ലു​ക​ളു​മാ​യി പോ​ലീ​സ്. ഡി​ജെ പാ​ര്‍​ട്ടി​ക​ളി​ല്‍ സ്ഥി​ര​മാ​യി പ​ങ്കെ​ടു​ത്തി​രു​ന്ന സൈ​ജു, പാ​ര്‍​ട്ടി​ക്കെ​ത്തു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്തി​രു​ന്നു​വെ​ന്ന് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു.

സൈ​ജു​വി​ന്‍റെ ല​ഹ​രി​മ​രു​ന്ന് ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചും പോ​ലീ​സി​ന് സൂ​ച​ന കി​ട്ടി​യി​ട്ടു​ണ്ട്. ഡി​ജെ പാ​ര്‍​ട്ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് ല​ഹ​രി മ​രു​ന്ന് ന​ല്‍​കി ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി​യെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്ത​ല്‍. ഇ​തു​സം​ബ​ന്ധി​ച്ച് പോ​ലീ​സി​ന് ചി​ല ദൃ​ശ്യ​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത തേ​ടി​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. മോ​ഡ​ലു​ക​ളും സു​ഹൃ​ത്തു​ക്ക​ളും മ​ദ്യ​പി​ച്ചു​ള്ള യാ​ത്ര ത​ട​യു​ക​യെ​ന്ന ല​ക്ഷ്യ​ത്താ​ലാ​ണ് താ​ന്‍ അ​വ​രു​ടെ കാ​റി​നെ പി​ന്തു​ട​ര്‍​ന്ന​തെ​ന്നാ​യി​രു​ന്നു സൈ​ജു​വി​ന്‍റെ മൊ​ഴി. അ​ത് നു​ണ​യാ​ണെ​ന്ന് പോ​ലീ​സി​ന് ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. തെ​റ്റാ​യ ഉ​ദ്ദേ​ശ്യ​ത്തോ​ട് കൂ​ടി​യാ​ണ് ഇ​യാ​ള്‍ മോ​ഡ​ലു​ക​ളെ പി​ന്തു​ട​ര്‍​ന്ന​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.