കോ​വി​ഡ് വാ​ക്‌​സി​ന്‍ നി​ര്‍​ബ​ന്ധി​ത​മ​ല്ല; കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ
കോ​വി​ഡ് വാ​ക്‌​സി​ന്‍ നി​ര്‍​ബ​ന്ധി​ത​മ​ല്ല; കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ
Monday, November 29, 2021 8:28 PM IST
ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വാ​ക്‌​സി​ന്‍ നി​ര്‍​ബ​ന്ധി​ത​മ​ല്ലെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ൽ. നി​ല​വി​ലെ ഘ​ട്ട​ത്തി​ൽ കോ​വി​ഡ് വാ​ക്സി​നു​ക​ൾ നി​ർ​ബ​ന്ധ​മാ​യും ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു.

കോ​വി​ഡ് വാ​ക്‌​സി​നു​ക​ളു​ടെ ക്ലി​നി​ക്ക​ല്‍ ട്ര​യ​ല്‍ ഡേ​റ്റ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നും നി​ര്‍​ബ​ന്ധി​ത​മാ​യി വാ​ക്‌​സി​ന്‍ അ​ടി​ച്ചേ​ല്‍​പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ത​ട​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഡോ. ​ജേ​ക്ക​ബ് പു​ളി​യേ​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യി​രു​ന്നു. ഈ ​കേ​സി​ല്‍ ന​ല്‍​കി​യ എ​തി​ര്‍ സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് വാ​ക്‌​സി​ന്‍ നി​ര്‍​ബ​ന്ധി​ത​മ​ല്ലെ​ന്ന് കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ക്ലി​നി​ക്ക​ല്‍ ട്ര​യ​ല്‍ ഡേ​റ്റ​യ്ക്ക് ഡ്ര​ഗ് ക​ണ്‍​ട്രോ​ള്‍ ജ​ന​റ​ല്‍ ഓ​ഫ് ഇ​ന്ത്യ അം​ഗീ​ക​രി​ച്ച​താ​ണ്. നി​യ​മം അ​നു​ശാ​സി​ക്കു​ന്ന മു​റ​യ്ക്ക് ഇ​തു പ​ര​സ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.