ബാ​ല​ൻ ഡി​യോ​ർ: അ​ല​ക്സി​യ പു​ട്ടെ​ലാ​സ് മി​ക​ച്ച വ​നി​ത താ​രം
ബാ​ല​ൻ ഡി​യോ​ർ: അ​ല​ക്സി​യ പു​ട്ടെ​ലാ​സ് മി​ക​ച്ച വ​നി​ത താ​രം
Tuesday, November 30, 2021 4:40 AM IST
പാ​രീ​സ്: ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച വ​നി​താ ഫു​ട്ബോ​ൾ താ​ര​ത്തി​നു​ള്ള ബാ​ല​ൻ ഡി​യോ​ർ ബാ​ഴ്സ​ലോ​ണ​യു​ടെ അ​ല​ക്സി​യ പു​ട്ടെ​ലാ​സ് സ്വ​ന്ത​മാ​ക്കി. മ​ധ്യ​നി​ര താ​ര​മാ​യ അ​ല​ക്സി​യ 26 ഗോ​ളു​ക​ളാ​ണ് ക​ഴി​ഞ്ഞ സീ​സ​ണി​ൽ നേ​ടി​യ​ത്.

പു​ര​സ്കാ​ര​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ത്തും ബാ​ഴ്സ​യു​ടെ​ത​ന്നെ താ​രം ജ​നീ​ഫ​ർ ഹെ​ർ​മോ​സോ​യാ​ണ്. മൂ​ന്നാം സ്ഥാ​നം ചെ​ൽ​സി​യു​ടെ സാം ​കെ​റി​നാ​ണ്.

അ​തേ​സ​മ​യം, ഏ​റ്റ​വും മി​ക​ച്ച പു​രു​ഷ യു​വ​താ​ര​ത്തി​നു​ള്ള കോ​പ്പാ പു​ര​സ്കാ​രം ബാ​ഴ്സ​ലോ​ണ​യു​ടെ സ്പാ​നി​ഷ് താ​രം പെ​ഡ്രി സ്വ​ന്ത​മാ​ക്കി. മി​ന്നു​ന്ന പ്ര​ക​ട​ന​മാ​ണ് പ​ത്തൊ​ൻ​പ​തു​കാ​ര​നാ​യ പെ​ഡ്രി ന​ട​ത്തി​യി​രു​ന്ന​ത്. ര​ണ്ടാം സ്ഥാ​ന​ത്ത് ബൊ​റൂ​സ്യ ഡോ​ർ​ട്ട്മു​ണ്ടി​ന്റെ ജൂ​ഡ് ബെ​ല്ലിം​ഗ്ഹാം എ​ത്തി​യ​പ്പോ​ൾ മൂ​ന്നാ​മ​ത് ബ​യേ​ണി​ന്‍റെ ജ​മാ​ൽ മു​സൈ​ല​യാ​ണ്.

റോ​ബ​ർ​ട്ട് ലെ​വ​ൻ​ഡോ​വ്സ്‌​കി​ക്കാ​ണ് ഏ​റ്റ​വും മി​ക​ച്ച സ്ട്രൈ​ക്ക​ർ​ക്കു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ച​ത്. ബു​ണ്ട​സ്‍​ലി​ഗ​യി​ൽ മാ​ത്രം ക​ഴി​ഞ്ഞ സീ​സ​ണി​ൽ 41 ഗോ​ളു​ക​ളാ​ണ് പോ​ളി​ഷ് താ​രം അ​ടി​ച്ച് കൂ​ട്ടി​യ​ത്. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ഏ​റ്റ​വും മി​ക​ച്ച ഗോ​ൾ​കീ​പ്പ​ർ​ക്കു​ള്ള ലെ​വ് യാ​ഷി​ൻ ട്രോ​ഫി പി​എ​സ്ജി​യു​ടെ ഇ​റ്റാ​ലി​യ​ൻ താ​രം ജി​യാ​ൻ​ലു​ജി ഡോ​ണ​റു​മ സ്വ​ന്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.