ബം​ഗ​ളൂ​രു​വി​ൽ ര​ണ്ട് പേ​ർ​ക്ക​ല്ല, 12 പേ​ർ​ക്ക് ഒ​മി​ക്രോ​ൺ ഉ​ണ്ട്..? ആ​രോ​പ​ണ​വു​മാ​യി കോ​ൺ​ഗ്ര​സ്
ബം​ഗ​ളൂ​രു​വി​ൽ ര​ണ്ട് പേ​ർ​ക്ക​ല്ല, 12 പേ​ർ​ക്ക് ഒ​മി​ക്രോ​ൺ ഉ​ണ്ട്..? ആ​രോ​പ​ണ​വു​മാ​യി കോ​ൺ​ഗ്ര​സ്
Sunday, December 5, 2021 12:06 PM IST
ബം​ഗ​ളൂ​രു: കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ൺ വ്യാ​പ​ന ഭീ​തി ഉ​യ​രു​ന്ന​തി​നി​ടെ ക​ർ​ണാ​ട​ക ആ​രോ​ഗ്യ​വ​കു​പ്പ് ക​ടു​ത്ത അ​നാ​സ്ഥ കാ​ണി​ച്ചെ​ന്ന് കോ​ൺ​ഗ്ര​സ്. ബം​ഗ​ളൂ​രു​വി​ൽ ഒ​രാ​ഴ്ച​യ്ക്കി​ടെ എ​ത്തി​യ​ത് 466 വി​ദേ​ശി​ക​ളെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​തി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത് 100 പേ​ർ​ക്ക് മാ​ത്ര​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

ആ​രോ​ഗ്യ​വ​കു​പ്പി​ന് ഗു​രു​ത​ര വീ​ഴ്ച​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ര​ണ്ട് പേ​ർ​ക്ക​ല്ല, 12 പേ​ർ​ക്ക് ഒ​മി​ക്രോ​ൺ ഉ​ണ്ടെ​ന്നാ​ണ് അ​നൗ​ദ്യോ​ഗി​ക വി​വ​ര​മെ​ന്നും സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യ​വ​കു​പ്പ് ക​ടു​ത്ത അ​നാ​സ്ഥ കാ​ണി​ച്ചെ​ന്നും കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം, ബം​ഗ​ളൂ​രു​വി​ലെ മെ​ഡി​ക്ക​ൽ കോ​ൺ​ഫ​റ​ൻ​സ് ഒ​മി​ക്രോ​ൺ ക്ല​സ്റ്റ​റാ​കാ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​യു​ന്നു. കോ​ൺ​ഫ​റ​ൻ​സ് ന​ട​ന്ന​ത് കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ചാ​ണ്. കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കാ​യി വ്യാ​പ​ക അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. കോ​ൺ​ഫ​റ​ൻ​സി​ന് ശേ​ഷം ഡോ​ക്ട​ർ​മാ​ർ മാ​ളു​ക​ളും റെ​സ്റ്റോ​റ​ന്‍റു​ക​ളും സ​ന്ദ​ർ​ശി​ച്ചു.

ഇ​വ​ർ ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ത്തും ഒ​ത്തു​കൂ​ടി. 125 ടാ​ക്സി​ക​ൾ കോ​ൺ​ഫ​റ​ൻ​സി​ന് ശേ​ഷം ബു​ക്ക് ചെ​യ്തി​രു​ന്നു​വെ​ന്നും സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ വി​ദേ​ശി​ക​ളു​ടെ വി​വ​രം ആ​രോ​ഗ്യ​വ​കു​പ്പി​നെ അ​റി​യി​ച്ചി​രു​ന്നി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.