മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യ​ത്തി​ൽ പ​രി​ഹാ​രം വേ​ണം; ഉ​പ​വാ​സം അ​വ​സാ​നി​പ്പി​ച്ച് ഡീ​ന്‍
മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യ​ത്തി​ൽ പ​രി​ഹാ​രം വേ​ണം; ഉ​പ​വാ​സം അ​വ​സാ​നി​പ്പി​ച്ച് ഡീ​ന്‍
Sunday, December 5, 2021 5:01 PM IST
ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യ​ത്തി​ൽ ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​കു​ന്ന​തു​വ​രെ യു​ഡി​എ​ഫ് സ​മ​രം തു​ട​രു​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി. പു​തി​യ ഡാം ​നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡീ​ൻ ന​ട​ത്തി​വ​ന്ന 24 മ​ണി​ക്കൂ​ർ ഉ​പ​വാ​സം അ​വ​സാ​നി​ച്ചു.

മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യ​ത്തി​ൽ ത​മി​ഴ്നാ​ടു​മാ​യു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ ഒ​ത്തു​ക​ളി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ ഉ​പ​വാ​സം. ചെ​റു​തോ​ണി​യി​ലാ​ണ് 24 മ​ണി​ക്കൂ​ർ ഉ​പ​വ​സി​ച്ച​ത്.

കേ​ര​ള​ത്തി​ലെ ഭ​ര​ണ​കൂ​ട​ത്തി​നു​ണ്ടാ​യ ത​ക​ർ​ച്ച​യാ​ണ് മു​ല്ല​പ്പെ​രി​യാ​ർ പ്ര​ശ്ന​ത്തി​ൽ കാ​ര്യ​മാ​യി ഇ​ട​പെ​ടാ​ൻ ക​ഴി​യാ​ത്ത​തി​ന് കാ​ര​ണ​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.