ത​ല​യെ​ടു​പ്പോ​ടെ... ബ്ലാ​സ്റ്റേ​ഴ്സി​ന് ആ​ദ്യ ജ​യം
ത​ല​യെ​ടു​പ്പോ​ടെ... ബ്ലാ​സ്റ്റേ​ഴ്സി​ന് ആ​ദ്യ ജ​യം
Sunday, December 5, 2021 9:45 PM IST
പ​നാ​ജി: ഐ​എ​സ്എ​ല്ലി​ൽ സീ​സ​ണി​ലെ ആ​ദ്യ ജ​യം സ്വ​ന്ത​മാ​ക്കി കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സ്. ഒ​ഡീ​ഷ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് കൊ​ന്പ​ൻ​മാ​ർ വീ​ഴ്ത്തി​യ​ത്.

ആ​ദ്യ മി​നി​റ്റു​ക​ൾ മു​ത​ൽ കേ​ര​ളം ആ​ക്ര​മി​ച്ചു ക​ളി​ച്ചിരുന്നു. എ​ന്നാ​ൽ ആ​ദ്യ പ​കു​തി​യ​ൽ ഗോ​ൾ ഒ​ന്നും ക​ണ്ടെ​ത്താ​ൻ കേ​ര​ള​ത്തി​നും ഒ​ഡീ​ഷ​യ്ക്കും ആ​യി​ല്ല. 62-ാം മി​നി​റ്റി​ലാ​ണ് കേ​ര​ള​ത്തി​ന്‍റെ ആ​ദ്യ ഗോ​ൾ പി​റ​ന്ന​ത്. ആ​ൽ​വാ​രൊ വാ​സ്കെ​സാ​ണ് ഒ​ഡീ​ഷ വ​ല കു​ലു​ക്കി​യ​ത്. അ​ഡ്രി​യാ​ൻ ലൂ​ണ​യു​ടെ പാ​സി​ൽ നി​ന്നാ​യി​രു​ന്നു വാ​സ്കെ​സി​ന്‍റെ ഗോ​ൾ.

85-ാം മി​നി​റ്റി​ൽ മ​ല​യാ​ളി താ​രം പ്ര​ശാ​ന്ത് കേ​ര​ള​ത്തി​ന്‍റെ ലീ​ഡ് ഉ​യ​ർ​ത്തി. അ​ഡ്രി​യാ​ൻ ലൂ​ണ​യു​ടെ അ​സി​സ്റ്റി​ൽ​നി​ന്നാ​ണ് പ്ര​ശാ​ന്തും വ​ല കു​ലു​ക്കി​യ​ത്. ഗ്രൗ​ണ്ടി​ലി​റ​ങ്ങി ഒ​ൻ​പ​താം മി​നി​റ്റി​ലാ​യി​രു​ന്നു പ്ര​ശാ​ന്തി​ന്‍റെ ഗോ​ൾ.

95-ാം മി​നി​റ്റി​ൽ ഒ​ഡീ​ഷ ഒ​രു ഗോ​ൾ മ​ട​ക്കി. നി​ഖി​ൽ രാ​ജാണ് ഒ​ഡീ​ഷ​യ്ക്കാ​യി ഗോ​ൾ നേ​ടി​യ​ത്. ക​ളി​ച്ച ര​ണ്ട് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച ഒ​ഡീ​ഷ​യെ​യാ​ണ് ഇ​തോ​ടെ കേ​ര​ളം വീ​ഴ്ത്തി​യ​ത്.

ജ​യ​ത്തോ​ടെ ബ്ലാ​സ്റ്റേ​ഴ്സ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ആ​റാം സ്ഥാ​ന​ത്തെ​ത്തി. ഒ​ഡീ​ഷ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.