റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ര്‍ പു​ടി​ന്‍ ഇ​ന്ന് ഇ​ന്ത്യ​യി​ൽ
റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ര്‍ പു​ടി​ന്‍ ഇ​ന്ന് ഇ​ന്ത്യ​യി​ൽ
Monday, December 6, 2021 9:50 AM IST
ന്യൂ​ഡ​ൽ​ഹി: റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ര്‍ പു​ടി​ന്‍ ഇ​ന്ന് ഡ​ല്‍​ഹി​യി​ലെ​ത്തും. ഇ​രു​പ​ത്തി​യൊ​ന്നാ​മ​ത് ഇ​ന്ത്യ-​റ​ഷ്യ വാ​ര്‍​ഷി​ക ഉ​ച്ച​കോ​ടി​ക്കാ​യാ​ണ് പു​ടി​ന്‍ എ​ത്തു​ന്ന​ത്. ഉ​ച്ച​യ്ക്കു​ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

പ്ര​തി​രോ​ധ, സാ​ങ്കേ​തി​ക, വ്യാ​പാ​ര മേ​ഖ​ല​ക​ളി​ലെ ക​രാ​റു​ക​ളി​ല്‍ ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​പ്പു​വെ​ക്കും. 2019 ന​വം​ബ​റി​ൽ ബ്ര​സീ​ലി​യ​യി​ൽ ന​ട​ന്ന ബ്രി​ക്‌​സ് ഉ​ച്ച​കോ​ടി​ക്ക് ശേ​ഷം മോ​ദി​യും പു​ടി​നും ന​ട​ത്തു​ന്ന കൂ​ടി​ക്കാ​ഴ്ച​യാ​ണി​ത്.

ഉ​ച്ച​കോ​ടി​യി​ൽ മോ​ദി​യും പു​ടി​നും ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ അ​വ​ലോ​ക​നം ചെ​യ്യു​ക​യും ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്തം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ ച​ർ​ച്ച ചെ​യ്യു​ക​യും ചെ​യ്യും.

മോ​ദി-പു​ടി​ന്‍ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് മു​ന്നോ​ടി​യാ​യി പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗും വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റും റ​ഷ്യ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​രാ​യ സെ​ര്‍​ജി ലാ​വ്റോ​വ്, സെ​ര്‍​ജി ഷോ​യ്ഗു എ​ന്നി​വ​രു​മാ​യി ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.