പ്ര​ണ​യ വി​വാ​ഹം: യു​വ​തി​യു​ടെ ക​ഴു​ത്ത​റ​ത്ത് സ​ഹോ​ദ​ര​ൻ; സ​ഹാ​യി​ച്ച​ത് അ​മ്മ
പ്ര​ണ​യ വി​വാ​ഹം: യു​വ​തി​യു​ടെ ക​ഴു​ത്ത​റ​ത്ത് സ​ഹോ​ദ​ര​ൻ; സ​ഹാ​യി​ച്ച​ത് അ​മ്മ
Monday, December 6, 2021 12:09 PM IST
പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച യു​വ​തി​യെ അ​മ്മ​യു​ടെ സ​ഹാ​യ​ത്തോ​ടെ സ​ഹോ​ദ​ര​ന്‍ കൊ​ല​പ്പെ​ടു​ത്തി. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഔ​റം​ഗാ​ബാ​ദ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. 19 വ​യ​സു​കാ​രി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ യു​വ​തി​യു​ടെ 17 വ​യ​സു​കാ​ര​നാ​യ സ​ഹോ​ദ​ര​നെ​യും അ​മ്മ​യെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ജൂ​ണി​ലാ​ണ് കീ​ര്‍​ത്തി തോ​ര്‍ എ​ന്ന യു​വ​തി ഇ​ഷ്ട​പ്പെ​ട്ട യു​വാ​വി​നൊ​പ്പം ജീ​വി​ക്കാ​ന്‍ വീ​ട്ടി​ല്‍ നി​ന്നും ഇ​റ​ങ്ങി​പ്പോ​യ​ത്. വീ​ട്ടു​കാ​ര്‍​ക്ക് ഈ ​ബ​ന്ധ​ത്തോ​ട് വി​യോ​ജി​പ്പു​ണ്ടാ​യി​രു​ന്നു. വി​വാ​ഹം ക​ഴി​ഞ്ഞ് ആ​റ് മാ​സം പി​ന്നി​ട്ടി​രു​ന്നെ​ങ്കി​ലും പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ പ​ക സൂ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച സം​സാ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​മ്മ​യും മ​ക​നും യു​വ​തി താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തെ​ത്തി. ഇ​വ​ര്‍​ക്ക് ചാ​യ എ​ടു​ക്കാ​ന്‍ അ‌​ടു​ക്ക​ള​യി​ലേ​ക്ക് പോ​യ യു​വ​തി​യെ പി​ന്നാ​ലെ എ​ത്തി സ​ഹോ​ദ​ര​ൻ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

അ​മ്മ യു​വ​തി​യെ പി​ടി​ച്ചു​വ​ച്ച​പ്പോ​ള്‍ കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് സ​ഹോ​ദ​ര​ന്‍ ക​ഴു​ത്ത് അ​റ​ത്തു. തു​ട​ര്‍​ന്ന് വെ​ട്ടി​യെ​ടു​ത്ത യു​വ​തി​യു​ടെ ത​ല അ​ന്ത​രീ​ക്ഷ​ത്തി​ല്‍ ഉ​യ​ര്‍​ത്തി ആ​ക്രോ​ശി​ച്ച് മൊ​ബൈ​ൽ ഫോ​ണി​ൽ ചി​ത്ര​ങ്ങ​ൾ എ​ടു​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍ മൊ​ബൈ​ൽ ഫോ​ണി​ലെ ചി​ത്ര​ങ്ങ​ൾ പി​ന്നീ​ട് ഇ​വ​ര്‍ ഡി​ലീ​റ്റ് ചെ​യ്തു. ഇ​രു​വ​രും പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി. പ്ര​തി​ക​ൾ കു​റ്റം സ​മ്മ​തി​ച്ചു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.