ലിം​ഗ​സ​മ​ത്വം: മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വ​ഹി​ക്കാ​നു​ള്ള​ത് നി​ർ​ണാ​യ​ക പ​ങ്കെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്
ലിം​ഗ​സ​മ​ത്വം: മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വ​ഹി​ക്കാ​നു​ള്ള​ത് നി​ർ​ണാ​യ​ക പ​ങ്കെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്
Tuesday, December 7, 2021 6:38 AM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന ലിം​ഗ സ​മ​ത്വം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് പ്ര​ധാ​ന​പ്പെ​ട്ട പ​ങ്ക് വ​ഹി​ക്കാ​നു​ണ്ടെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്. സ്ത്രീ​സ​മ​ത്വം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളി​ൽ വാ​ക്കാ​ൽ മാ​ത്ര​മ​ല്ല ച​ർ​ച്ച​ക​ളി​ലും സ​മീ​പ​ന​ങ്ങ​ളി​ലും ഇ​ട​പെ​ട​ലു​ക​ളി​ലും മാ​റ്റം വേ​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

നി​യ​മം മൂ​ലം നി​രോ​ധി​ച്ച സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ ഇ​പ്പോ​ഴും പീ​ഡ​ന​ങ്ങ​ളും ആ​ത്മ​ഹ​ത്യ​ക​ളും ന​ട​ക്കു​ന്നു. ഇ​ത്ത​രം പീ​ഡ​ന​ങ്ങ​ൾ​ക്ക് ഇ​ര​യാ​കു​ന്ന സ്ത്രീ​ക​ൾ​ക്ക് പീ​ഡ​നം അ​നു​ഭ​വി​ക്കു​ന്ന ഭ​ർ​തൃ ഗൃ​ഹ​ങ്ങ​ളി​ലേ​ക്ക് തി​രി​കെ പോ​കു​വാ​ൻ സ​മൂ​ഹ​ത്തി​ൽ നി​ന്ന് വ​ലി​യ സ​മ്മ​ർ​ദം ഉ​ണ്ടാ​കു​ന്നു.

സ​മൂ​ഹ​ത്തി​ന്‍റെ ഇ​ത്ത​രം നി​ല​പാ​ടു​ക​ളി​ൽ മാ​റ്റം ഉ​ണ്ടാ​ക​ണം. പെ​ൺ​കു​ട്ടി​ക​ൾ വി​ദ്യാ​ഭ്യാ​സം നേ​ടി തൊ​ഴി​ൽ ക​ണ്ടെ​ത്തി സ്വ​ന്തം കാ​ലി​ൽ നി​ൽ​ക്കാ​ൻ സാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​ക​ണ​മെ​ന്നും അ​തി​ന് കു​ടും​ബ​ത്തി​ൽ നി​ന്നും സ​മൂ​ഹ​ത്തി​ൽ നി​ന്നും പി​ന്തു​ണ ല​ഭി​ക്ക​ണ​മെ​ന്നും പൂ​ർ​ണ​മാ​യ അ​ർ​ഥ​ത്തി​ൽ കേ​ര​ള​ത്തെ സ്ത്രീ ​സൗ​ഹൃ​ദ സം​സ്ഥാ​ന​മാ​ക്കു​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മാ​ധ്യ​മ ഭാ​ഷ​യി​ലും ചെ​റി​യ ക്ലാ​സു​ക​ൾ മു​ത​ൽ കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന ക​വി​ത​ക​ളി​ലും ക​ഥ​ക​ളി​ലും സ്ത്രീ​ക​ൾ അ​ടു​ക്ക​ള​യി​ലും വീ​ട്ടി​ലും മാ​ത്രം ഒ​തു​ങ്ങി നി​ൽ​ക്ക​ണം എ​ന്ന രീ​തി​യി​ൽ ചി​ല ബിം​ബ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്നു​ണ്ട്. അ​ത്ത​രം വി​ഷ​യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ഇ​തെ​ല്ലാം തി​രു​ത്ത​പ്പെ​ട​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.