പി​ജി ഡോ​ക്ട​ർ​മാ​രു​ടെ സ​മ​ര​ത്തി​ൽ ഭി​ന്ന​ത; സ​മ​രം തു​ട​രാ​ൻ ഒ​രു വി​ഭാ​ഗം
പി​ജി ഡോ​ക്ട​ർ​മാ​രു​ടെ സ​മ​ര​ത്തി​ൽ ഭി​ന്ന​ത; സ​മ​രം തു​ട​രാ​ൻ ഒ​രു വി​ഭാ​ഗം
Wednesday, December 8, 2021 9:35 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ളി​ലെ പി​ജി ഡോ​ക്ട​ർ​മാ​രു​ടെ സ​മ​ര​ത്തി​ൽ ഭി​ന്ന​ത രൂ​ക്ഷം. സ​മ​രം പി​ൻ​വ​ലി​ച്ചി​ട്ടി​ല്ലെ​ന്ന് ഒ​രു വി​ഭാ​ഗം വ്യ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് സം​ഘ​ട​ന​യി​ലെ ഭി​ന്ന​ത മ​റ​നീ​ക്കി പു​റ​ത്തു​വ​ന്ന​ത്. ഇ​ന്നും സ​മ​രം തു​ട​രു​മെ​ന്ന് ഒ​രു വി​ഭാ​ഗം ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

നീ​റ്റ് പി​ജി അ​ലോ​ട്ട്മെ​ന്‍റ് വൈ​കു​ന്ന​തി​ൽ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഇ​ട​പെ​ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ പി​ജി ഡോ​ക്ട​ർ​മാ​ർ സ​മ​രം ന​ട​ത്തി​യ​ത്. സ​മ​ര​ക്കാ​രു​മാ​യി ചൊ​വ്വാ​ഴ്ച ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജ് ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്ന് സ​മ​രം പി​ൻ​വ​ലി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ച​ർ​ച്ച​യി​ൽ ത​ന്ന​ത് വാ​ക്കാ​ലു​ള്ള ഉ​റ​പ്പു​ക​ൾ മാ​ത്ര​മാ​ണെ​ന്നും, രേ​ഖാ​മൂ​ലം ഉ​റ​പ്പ് ന​ൽ​കാ​തെ സ​മ​ര​ത്തി​ൽ നി​ന്ന് പി​ൻ​മാ​റി​ല്ലെ​ന്നു​മാ​ണ് ഒ​രു വി​ഭാ​ഗം പി​ജി ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ര​ണ്ട് ദി​വ​സ​ത്തി​ന​കം സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യാ​ൽ മാ​ത്രം തു​ട​ർ​സ​മ​രം മ​തി​യെ​ന്ന നി​ല​പാ​ടി​ലാ​ണ് മ​റ്റൊ​രു വി​ഭാ​ഗം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.