ജ്യൂസിൽ മയക്കുമരുന്നു നൽകി പീഡനം: പ്രതികൾക്കായി തെരച്ചിൽ തുടരുന്നു
ജ്യൂസിൽ മയക്കുമരുന്നു നൽകി പീഡനം: പ്രതികൾക്കായി തെരച്ചിൽ തുടരുന്നു
Thursday, December 9, 2021 12:10 PM IST
കൊ​ച്ചി: കാ​ക്ക​നാ​ട് ഫോ​ട്ടോ ഷൂ​ട്ടി​നാ​യി എ​ത്തി​യ മോ​ഡ​ലി​നു ശീ​ത​ള​പാ​നീ​യ​ത്തി​ല്‍ മ​യ​ക്കു​മ​രു​ന്ന് ന​ല്കി ര​ണ്ടു ദി​വ​സം ത​ട​വി​ല്‍ പാ​ര്‍​പ്പി​ച്ചു കൂ​ട്ട​മാ​ന​ഭം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ മൂ​ന്നു പ്ര​തി​ക​ള്‍ ഇ​പ്പോ​ഴും ഒ​ളി​വി​ല്‍ത്ത​ന്നെ.

കേ​സി​ലെ മ​റ്റു പ്ര​തി​ക​ളാ​യ അ​ജ്മ​ല്‍, ഷ​മീ​ര്‍, ഹോ​ട്ട​ല്‍ ഉ​ട​മ​യാ​യ ക്രി​സ്റ്റീ​ന എ​ന്നി​വ​രാ​ണ് ഇ​പ്പോ​ഴും ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​ത്. കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്നും ഈ ​ലോ​ഡ​ജി​ല്‍ സ​മാ​ന​രീ​തി​യി​ലു​ള്ള സം​ഭ​വ​ങ്ങ​ള്‍ മു​മ്പ് ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

ക്രി​സ്റ്റീ​ന സ്വ​ദേ​ശ​മാ​യ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ക​ട​ന്നോ എ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. പ്ര​തി​ക​ളു​ടെ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​ണ്. സം​ഭ​വ​ത്തി​ല്‍ ഒ​ന്നാം പ്ര​തി സ​ലിം​കു​മാ​റി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ഇ​യാ​ളെ ഇ​ന്ന​ലെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി തൃ​ക്കാ​ക്ക​ര അ​സി. പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ പി.​വി. ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ലോ​ഡ്ജി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

മ​ല​പ്പു​റം സ്വ​ദേ​ശി​നി​യാ​യ 27കാ​രി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ക​ഴി​ഞ്ഞ ഒ​ന്നു മു​ത​ല്‍ മൂ​ന്നു​വ​രെ​യു​ള്ള തീ​യ​തി​ക​ളി​ലാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. കാ​ക്ക​നാ​ട് ഫോ​ട്ടോ ഷൂ​ട്ടി​നാ​യി എ​ത്തി​യ മോ​ഡ​ലാ​യ യു​വ​തി​ക്ക് മു​ന്‍ പ​രി​ച​യ​ക്കാ​ര​നാ​യ സ​ലിം​കു​മാ​റാ​ണ് താ​മ​സി​ക്കു​ന്ന​തി​നു ലോ​ഡ്ജ് ശ​രി​യാ​ക്കി ന​ല്‍​കി​യ​ത്.

ഇ​യാ​ള്‍ വി​ളി​ച്ചി​ട്ടാ​ണ് കാ​ക്ക​നാ​ട് ഇ​ട​ച്ചി​റ​യി​ലു​ള്ള ലോ​ഡ്ജി​ല്‍ യു​വ​തി എ​ത്തി​യ​ത്. അ​വി​ടെ​വ​ച്ചു ശീ​ത​ള​പാ​നീ​യ​ത്തി​ല്‍ മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി സ​ലിം​കു​മാ​ര്‍, ഷ​മീ​ര്‍, അ​ജ്മ​ല്‍ എ​ന്നി​വ​ര്‍ ലോ​ഡ്ജ് ഉ​ട​മ​യു​ടെ ഒ​ത്താ​ശ​യോ​ടെ ത​ട​വി​ല്‍​പാ​ര്‍​പ്പി​ച്ചു കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നും ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി​യെ​ന്നു​മാ​ണ് യു​വ​തി പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.