മ​ക​നെ മ​ർ​ദി​ക്കു​ന്ന​ത് ക​ണ്ട് പി​താ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
മ​ക​നെ മ​ർ​ദി​ക്കു​ന്ന​ത് ക​ണ്ട് പി​താ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Friday, August 19, 2022 10:16 AM IST
കൊ​ച്ചി: ബ​സ് ജീ​വ​ന​ക്കാ​ര്‍ മ​ക​നെ മ​ര്‍​ദി​ക്കു​ന്ന​ത് ക​ണ്ട പി​താ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. എ​റ​ണാ​കു​ളം പ​റ​വൂ​രി​ലാ​ണ് സം​ഭ​വം. ഫോ​ര്‍​ട്ട് കൊ​ച്ചി ചു​ള്ളി​ക്ക​ല്‍ ക​രി​വേ​ലി​പ്പ​ടി കി​ഴ​ക്കേ​പ​റ​മ്പി​ല്‍ ഫ​സ​ലു​ദീ​നാ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴേ​മു​ക്കാ​ലി​നാ​ണ് സം​ഭ​വം. ഫ​സ​ലു​ദ്ദീ​ന്‍റെ മ​ക​ൻ ഫ​ർ​ഹാ​നാ​ണ് കാ​റോ​ടി​ച്ചി​രു​ന്ന​ത്. കോ​ഴി​ക്കോ​ട്-​വൈ​റ്റി​ല റൂ​ട്ടി​ലോ​ടു​ന്ന ന​ർ​മ്മ​ദ ബ​സ് അ​മി​ത വേ​ഗ​ത​യി​ൽ മ​റി​ക​ട​ന്ന​പ്പോ​ൾ കാ​റി​ന്‍റെ സൈ​ഡ് ഗ്ലാ​സി​ൽ ത​ട്ടി. തു​ട​ർ​ന്ന് ഫ​ർ​ഹാ​ൻ ബ​സി​നു മു​ന്നി​ൽ നി​ർ​ത്തി ഇ​ത് ചോ​ദ്യം ചെ​യ്തു.

ഇ​തേ തു​ട​ർ​ന്നാ​ണ് വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​വു​ക​യും അ​ത് ക​യ്യാ​ങ്ക​ളി​യി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്ത​ത്. ഇ​തി​നി​ടെ ബ​സ് ജീ​വ​ന​ക്കാ​ർ ക​ത്തി​യെ​ടു​ത്ത് ഫ​ർ​ഹാ​നെ കു​ത്താ​നൊ​രു​ങ്ങി. കു​ത്ത് ഫ​ർ​ഹാ​ൻ കൈ​കൊ​ണ്ട് ത​ട​ഞ്ഞു.

ഇ​ത് ക​ണ്ട ഫ​സ​ലു​ദ്ദീ​ൻ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ഇ​ദ്ദേ​ഹ​ത്തെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വ സ്ഥ​ല​ത്ത് നി​ന്നും മു​ങ്ങി​യ ബ​സ് ഡ്രൈ​വ​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചെ​റാ​യി സ്വ​ദേ​ശി ടി​ന്‍റു ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.