ഹി​സ്ബു​ൾ ത​ല​വ​ന്‍റെ 1.22 കോ​ടി​യു​ടെ സ്വ​ത്ത് ഇ​ഡി ക​ണ്ടു​കെ​ട്ടി
Wednesday, March 20, 2019 1:55 AM IST
ന്യൂ​ഡ​ൽ​ഹി: ഹി​സ്ബു​ള്‍ മു​ജാ​ഹി​ദീ​ന്‍ നേ​താ​വ് സ​യി​ദ് സ​ലാ​ഹു​ദ്ദീ​ന്‍റെ 1.22 കോ​ടി വി​ല​മ​തി​ക്കു​ന്ന വ​സ്തു​വ​ക​ക​ള്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്(​ഇ​ഡി) ക​ണ്ടു​കെ​ട്ടി. തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ചെ​യ്തെ​ന്ന കേ​സി​ൽ ജ​മ്മു-​കാ​ഷ്മീ​രി​ലു​ള്ള 13 വ​സ്തു​വ​ക​ക​ളാ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്. ക​ള്ള​പ്പ​ണം ത​ട​യു​ന്ന​തി​നു​ള്ള നി​യ​മ​ത്തി​ന് കീ​ഴി​ലാ​ണ് ന​ട​പ​ടി‌​ക​ൾ.

ഭീ​ക​ര​സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മു​ള്ള എ​ട്ടു പേ​രു​ടെ വ​സ്തു​വ​ക​ക​ളും ഇ​ഡി ക​ണ്ടു​കെ​ട്ടി. ഇ​വ​രു​ടെ പേ​രി​ല്‍ എ​ന്‍​ഐ​എ യു​എ​പി​എ അ​ട​ക്ക​മു​ള്ള​വ ചു​മ​ത്തി​യി​രു​ന്നു. റാ​വ​ൽ​പി​ണ്ടി​യി​ൽ നി​ന്ന് ജ​മ്മു-​കാ​ഷ്മീ​ര്‍ അ​ഫ​ക്ടീ​സ് റി​ലീ​ഫ് ട്ര​സ്റ്റ് എ​ന്ന പേ​രി​ലാ​ണ് ഹി​സ്ബു​ൾ ഇ​ന്ത്യ​യി​ലേ​ക്ക് പ​ണ​മെ​ത്തി​ക്കു​ന്ന​തെ​ന്ന് ഇ​ഡി​യു​ടെ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.