മു​ന​മ്പ​ത്തു​നി​ന്ന് രാ​ജ്യം​വി​ട്ട​വ​ർ എ​ങ്ങോ​ട്ട് പോ​യി, ദു​രൂ​ഹ​ത​ക​ൾ ഏ​റെ: ഹൈ​ക്കോ​ട​തി
Friday, March 22, 2019 11:54 AM IST
കൊ​ച്ചി: മു​ന​ന്പ​ത്തേ​ത് മ​നു​ഷ്യ​ക്ക​ട​ത്തെ​ന്ന് പ്ര​ഥ​മ​ദൃ​ഷ്ട്യാ വ്യ​ക്ത​മെ​ന്ന് ഹൈ​ക്കോ​ട​തി. കേ​സി​ന്‍റെ നി​ല​വി​ലെ അ​ന്വേ​ഷ​ണം പ​രി​താ​പ​ക​ര​മാ​ണ്. ദേ​ശീ​യ ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷി​ക്കേ​ണ്ട വി​ഷ​യ​മാ​ണി​തെ​ന്നും ഹൈ​ക്കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

രാ​ജ്യം​വി​ട്ട​വ​ർ എ​ങ്ങോ​ട്ട് പോ​യെ​ന്നു വ്യ​ക്ത​മ​ല്ല, ദു​രൂ​ഹ​ത​ക​ൾ ഏ​റെ​യാ​ണ്. മ​നു​ഷ്യ​ക്ക​ട​ത്തി​ന്‍റെ പേ​രി​ൽ രാ​ജ്യ​ത്തി​ന്‍റെ ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ത്തു​ന്നു​ണ്ടോ​യെ​ന്നു പോ​ലും അ​റി​യാ​ൻ​മേ​ലാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

അ​തേ​സ​മ​യം, രാ​ജ്യം വി​ട്ട​വ​ർ എ​വി​ടേ​ക്കാ​ണ് പോ​യ​തെ​ന്ന് സൂ​ച​ന​യു​ണ്ടെ​ന്നും പ്ര​തി​ക​ൾ​ക്കു മേ​ൽ അ​ന​ധി​കൃ​ത മ​നു​ഷ്യ​ക്ക​ട​ത്ത് കു​റ്റം കൂ​ടി ചു​മ​ത്തു​മെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു. വി​ശ​ദാം​ശ​ങ്ങ​ൾ മു​ദ്ര​വ​ച്ച ക​വ​റി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.