വി​വാ​ഹം ഉ​റ​പ്പി​ച്ച​തി​നാ​ൽ ഒ​ളി​ച്ചോ​ടി; ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത​ല്ലെ​ന്ന് പെ​ൺ​കു​ട്ടി
Tuesday, March 26, 2019 2:34 PM IST
കൊ​ല്ലം: ഓ​ച്ചി​റ​യി​ലെ രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത​ല്ലെ​ന്ന് പ്ര​തി മു​ഹ​മ്മ​ദ് റോ​ഷ​ന്‍. പെ​ണ്‍​കു​ട്ടി സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം ത​ന്‍റെ കൂ​ടെ വ​ന്ന​താ​ണ്. പെ​ണ്‍​കു​ട്ടി​ക്ക് 18 വ​യ​സു​ണ്ടെ​ന്നും റോ​ഷ​ൻ പ​റ​ഞ്ഞു.

ഏ​റെ നാ​ളാ​യി ത​ങ്ങ​ള്‍ പ്ര​ണ​യ​ത്തി​ലാ​ണ്. പ്ര​ണ​യം വീ​ട്ടു​കാ​ര്‍ അ​റി​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് നാ​ടു​വി​ടേ​ണ്ടി വ​ന്ന​ത്. ട്രെ​യി​നി​ല്‍ മം​ഗ​ലാ​പു​ര​ത്ത് എ​ത്തി ഒ​രു ദി​വ​സം അ​വി​ടെ ത​ങ്ങി. പി​ന്നീ​ട് മ​റ്റൊ​രു ട്രെ​യി​നി​ല്‍ മും​ബൈ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. നാ​ലു ദി​വ​സ​മാ​യി മും​ബൈ​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നെ​ന്നും റോ​ഷ​ൻ പ​റ​ഞ്ഞു.

രാ​ജ​സ്ഥാ​നി​ലു​ള്ള യു​വാ​വു​മാ​യി വീ​ട്ടു​കാ​ര്‍ വി​വാ​ഹം ഉ​റ​പ്പി​ച്ച​തോ​ടെ​യാ​ണ് ഒ​ളി​ച്ചോ​ടി​യ​തെ​ന്ന് പെ​ൺ​കു​ട്ടി​യും പ​റ​ഞ്ഞു. ത​നി​ക്ക് 18 വ​യ​സു​ണ്ടെ​ന്ന് പെ​ണ്‍​കു​ട്ടി അ​വ​കാ​ശ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.