മു​സ്ലിം വി​രു​ദ്ധ പ്ര​സം​ഗം: തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​പ്പോ​ൾ ശ്രീ​ധ​ര​ൻ​പി​ള്ള​യ്ക്കു നോ​ട്ടീ​സ്
Thursday, April 25, 2019 10:46 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന ആ​റ്റി​ങ്ങ​ൽ പ്ര​സം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള​യ്ക്കു കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നോ​ട്ടീ​സ് അ​യ​ച്ചു. വി​വാ​ദ പ്ര​സം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു വി​ശ​ദീ​ക​ര​ണം തേ​ടി​യാ​ണ് നോ​ട്ടീ​സ്. 24 മ​ണി​ക്കൂ​റി​ന​കം മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നു നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.

മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന പ്ര​സം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ശ്രീ​ധ​ര​ൻ​പി​ള്ള​യ്ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു സം​സ്ഥാ​ന മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ ടി​ക്കാ​റാം മീ​ണ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണു ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടെ ഭാ​ഗം കേ​ൾ​ക്കു​ന്ന​തി​നാ​യി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

ആ​റ്റി​ങ്ങ​ലി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി ഓ​ഫി​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്ക​വേ​യാ​ണു ശ്രീ​ധ​ര​ൻ​പി​ള്ള മു​സ്ലീം വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. ഇ​തു സം​ബ​ന്ധി​ച്ചു എ​ൽ​ഡി​എ​ഫ് ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ വി. ​ശി​വ​ൻ​കു​ട്ടി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നി​ലും പോ​ലീ​സി​ലും പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റ്റി​ങ്ങ​ൽ പോ​ലീ​സും ശ്രീ​ധ​ര​ൻ​പി​ള്ള​യ്ക്കെ​തി​രേ കേ​സെ​ടു​ത്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.