സൂ​റ​ത്ത് തീ​പി​ടി​ത്തം: മ​രി​ച്ച മൂ​ന്നു കു​ട്ടി​ക​ൾ​ക്ക് 12 ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം
Saturday, May 25, 2019 7:04 PM IST
സൂ​റ​ത്ത്: ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ൽ കോ​ച്ചിം​ഗ് സെ​ന്‍റ​റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച മൂ​ന്നു കു​ട്ടി​ക​ൾ​ക്ക് 12 ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം. യാ​ഷി കേ​വാ​ദി​യ, മാ​ൻ​സി വ​ർ​സാ​നി, ഹ​സ്തി സു​റാ​നി എ​ന്നി​വ​ർ​ക്കാ​ണ് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം ഉ​ണ്ടാ​യ​ത്. ശ​നി​യാ​ഴ്ച പ​രീ​ക്ഷാ​ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ മൂ​ന്നു കു​ട്ടി​ക​ളും 50 ശ​ത​മാ​ന​ത്തി​ല​ധി​കം മാ​ർ​ക്കോ​ടെ വി​ജ​യി​ച്ചു.

യാ​ഷി 67.75 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യ​പ്പോ​ൾ മാ​ൻ​സി​ക്ക് 52.03 ശ​ത​മാ​നം മാ​ർ​ക്കാ​ണ് ല​ഭി​ച്ച​ത്. ഹ​സ്തി 69.39 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി. പ​രീ​ക്ഷാ വി​ജ​യം അ​റി​യാ​ൻ ഒ​രു ദി​വ​സം ബാ​ക്കി​നി​ൽ​ക്കെ വെ​ള്ളി​യാ​ഴ്ച ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ലാ​ണ് മൂ​വ​രും മ​രി​ച്ച​ത്. ഇ​വ​രു​ൾ​പ്പെ​ടെ 20 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ദാ​രു​ണാ​ന്ത്യം ഉ​ണ്ടാ​യ​ത്. മ​രി​ച്ച​വ​രി​ൽ 16 പേ​ർ പെ​ൺ​കു​ട്ടി​ക​ളാ​ണ്.

കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യ​തും ശ്വാ​സം മു​ട്ടി​യ​തു​മാ​ണു വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ​ത്. നാ​ലു​നി​ല​യു​ള്ള ത​ക്ഷ​ശി​ല കോം​പ്ല​ക്സി​ലെ മൂ​ന്ന്, നാ​ല് നി ​ല​ക​ളി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ചാ​ടു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ്രാ​ദേ​ശി​ക വാ​ർ​ത്താ ചാ​ന​ലു​ക​ൾ സം​പ്രേ​ഷ​ണം ചെ​യ്തു. തീ​യ​ണ യ്ക്കു​ന്ന​തി​നാ​യി 19 അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റും ര​ണ്ട് ഹൈ​ഡ്രോ​ളി​ക് പ്ലാ​റ്റ്ഫോ​മും ഉ​പ​യോ​ഗി​ച്ചു.

കെ​ട്ടി​ട​ത്തി​ൽ കു​ടു​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളെ പു​റ​ത്തെ​ത്തി​ക്കാ​ൻ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ദ്യം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ര​ക്ഷ​പ്പെ​ടു​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.