കോ​പ്പ: ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ‍​ൾ ഉ​ന്ന​യി​ച്ച മെ​സി​ക്ക് വി​ല​ക്ക് വ​ന്നേ​ക്കും..?
Monday, July 8, 2019 1:24 AM IST
സാ​വോ പോ​ളോ: കോ​പ്പ അ​മേ​രി​ക്ക​യി​ൽ അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ട് എ​ന്ന ത​ര​ത്തി​ലു​ള്ള വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച അ​ർ​ജ​ന്‍റൈ​ൻ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​ക്കെ​തി​രെ ന​ട​പ​ടി​ക്ക് സാ​ധ്യ​ത. മെ​സി​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ഫി​ഫ അം​ഗ​ങ്ങ​ൾ​ക്ക് ഇ​ട​യി​ൽ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നും ര​ണ്ട് വ​ർ​ഷം വ​രെ മെ​സി​യെ രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ൽ നി​ന്ന് വി​ല​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ബ്ര​സീ​ലി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ പ​ക്ഷേ ഔ​ദ്യോ​ഗി​ക സൂ​ച​ന​ക​ളോ സ്ഥിരീകരണങ്ങളോ ഒന്നും വ​ന്നി​ട്ടി​ല്ല.

കോ​പ്പ സെ​മി​യി​ൽ മ​ഞ്ഞ​ക്കാ​ർ​ഡ് ന​ൽ​കി മു​ന്ന​റി​യി​പ്പു ന​ൽ​കേ​ണ്ട പി​ഴ​വി​നു ത​നി​ക്കെ​തി​രെ നേ​രി​ട്ടു ചു​വ​പ്പു​കാ​ർ​ഡ് കാ​ട്ടി​യ​ത് അ​നീ​തി​യാ​ണെ​ന്ന് മെ​സി പ​റ​ഞ്ഞി​രു​ന്നു. അ​ർ​ഹി​ച്ച ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ​നി​ന്നു അ​ർ​ജ​ന്‍റീ​ന​യെ ത​ട​ഞ്ഞ​ത് റ​ഫ​റി​മാ​രാ​ണെ​ന്നും ത​ങ്ങ​ൾ അ​ർ​ഹി​ച്ച വി​ജ​യ​ങ്ങ​ൾ ക​രു​തി​ക്കൂ​ട്ടി​യു​ള്ള റ​ഫ​റി​യിം​ഗി​ലൂ​ടെ ത​ട്ടി​യെ​ടു​ക്ക​പ്പെ​ട്ടെ​ന്നും ഉ​ൾ​പ്പെ​ടെ​യു​ള്ള ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് മെ​സി ഉ​ന്ന​യി​ച്ച​ത്. ടൂ​ർ​ണ​മെ​ന്‍റി​ലെ അ​ഴി​മ​തി​യി​ൽ പ​ങ്കാ​ളി​യാ​കാ​ൻ താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് മെ​ഡ​ൽ വാ​ങ്ങേ​ണ്ടെ​ന്നു തീ​രു​മാ​നി​ച്ച​തെ​ന്നും മെ​സി പ​റ​ഞ്ഞി​രു​ന്നു.

ബ്ര​സീ​ൽ കോ​പ്പ അ​മേ​രി​ക്ക ജേ​താ​ക്ക​ളാ​കും എ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ലെ​ന്നും എ​ല്ലാം അ​വ​ർ​ക്കു വേ​ണ്ടി നേ​ര​ത്തെ ത​യാ​റാ​ക്കി വ​ച്ചി​ട്ടു​ണ്ടെ​ന്നും തു​റ​ന്ന​ടി​ച്ച മെ​സി പെ​റു പോ​രാ​ടി​യേ​ക്കാം എ​ന്നാ​ൽ ബ്ര​സീ​ലേ ജ​യി​ക്കൂ എ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തി​രു​ന്നു. ഈ ​വി​മ​ർ​ശ​ന​ങ്ങ​ളും ആ​രോ​പ​ണ​ങ്ങ​ളും മെ​സി​ക്ക് വി​ന​യാ​യേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.