ഹാ​മി​ദ് അ​ൻ​സാ​രി ഇ​റാ​നു​വേ​ണ്ടി വി​വ​രം ചോ​ർ​ത്തി​യെ​ന്നു റോ ​മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ
Monday, July 8, 2019 1:30 PM IST
ന്യൂ​ഡ​ൽ​ഹി: മു​ൻ ഉ​പ​രാ​ഷ്ട്ര​പ​തി ഹാ​മി​ദ് അ​ൻ​സാ​രി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ഇ​ന്ത്യ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ റി​സ​ർ​ച്ച് ആ​ൻ​ഡ് അ​നാ​ലി​സി​സ് വിം​ഗ് (റോ) ​മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ രം​ഗ​ത്ത്. അ​ൻ​സാ​രി ഇ​റാ​റി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി​യാ​യി​രു​ന്ന കാ​ല​ത്തു റോ​യു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ന​ൽ​കി​യെ​ന്നാ​ണു റോ​യി​ലെ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​നാ​യ എ​ൻ.​കെ. സൂ​ദി​ന്‍റെ ആ​രോ​പ​ണം.

1990 മു​ത​ൽ 1992 വ​രെ​യാ​ണു സൂ​ദി​നെ റോ ​ഇ​റാ​നി​ലേ​ക്കു നി​യോ​ഗി​ച്ച​ത്. ഇ​ക്കാ​ല​ത്തു ടെ​ഹ്റാ​നി​ൽ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി​യാ​യി​രു​ന്നു ഹാ​മി​ദ് അ​ൻ​സാ​രി. കാ​ഷ്മീ​രി​ലെ വി​ഘ​ട​ന​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​റാ​നി​ൽ​നി​ന്ന് സ​ഹാ​യം ല​ഭി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​താ​യി​രു​ന്നു സൂ​ദ് അ​ട​ക്ക​മു​ള്ള റോ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ചു​മ​ത​ല. ഈ ​വി​വ​ര​വും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രും അ​ൻ​സാ​രി ഇ​റാ​നു ചോ​ർ​ത്തി ന​ൽ​കി​യെ​ന്നും ഇ​റാ​ൻ ചാ​ര ഏ​ജ​ൻ​സി​യാ​യ സ​വാ​ക്‌, നാ​ലു ത​വ​ണ റോ​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​രെ​യോ എം​ബ​സി ജീ​വ​ന​ക്കാ​രെ​യോ ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ലേ​ക്കു കാ​ര്യ​ങ്ങ​ൾ എ​ത്തി​യെ​ന്നും സൂ​ദ് ട്വി​റ്റ​റി​ൽ ആ​രോ​പി​ച്ചു.

ഇ​റാ​നി​ലെ റോ​യു​ടെ ശൃം​ഖ​ല ത​ക​രാ​ൻ അ​ൻ​സാ​രി​യു​ടെ പ്ര​വ​ർ​ത്ത​നം ഇ​ട​യാ​ക്കി​യെ​ന്നും ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ധാ​ന​മ​ന്ത്രി​യാ​യ പി.​വി. ന​ര​സിം​ഹ റാ​വു​വി​നു ക​ത്തെ​ഴു​തി​യ​പ്പോ​ൾ, അ​ൻ​സാ​രി​യു​ടെ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്ന​ത്തെ ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ര​ത്ത​ൻ സെ​യ്ഗാ​ൾ റോ​യു​ടെ ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ യൂ​ണി​റ്റ് ത​ന്നെ ഇ​ല്ലാ​താ​ക്കി​യെ​ന്നും സൂ​ദ് ആ​രോ​പി​ക്കു​ന്നു.

റോ ​ഉ​ദ്യോ​ഗ​സ്ഥ​രാ​യ സ​ന്ദീ​പ് ക​പൂ​ർ, ഡി.​ബി. മാ​ത്തു​ർ, പി.​കെ. വേ​ണു​ഗോ​പാ​ൽ അം​ബാ​സ​ഡ​റു​ടെ വീ​ട്ടി​ലെ ഡ്രൈ​വ​ർ മു​ഹ​മ്മ​ദ് ഉ​മ​ർ എ​ന്നി​വ​ർ​ക്കു നേ​രെ സാ​വ​ക് ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യ​ന്നും ഇ​ത് അ​ൻ​സാ​രി പേ​രു​ക​ൾ അ​ട​ക്കം കൃ​ത്യ​മാ​യി ഇ​റാ​നു ചോ​ർ​ത്തി ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നു സൂ​ദ് പ​റ​ഞ്ഞ​താ​യും സ​ണ്‍​ഡേ ഗാ​ർ​ഡി​യ​ൻ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

ത​ട്ടി​ക്കൊ​ണ്ടു​പോ​യ​വ​രെ മോ​ചി​പ്പി​ക്കാ​ൻ അ​ൻ​സാ​രി ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ട്ടി​ല്ലെ​ന്നു കാ​ട്ടി ആ ​സ​മ​യം ഇ​റാ​നി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു 2017-ൽ ​ക​ത്തെ​ഴു​തി​യി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് ആ​രോ​പ​ണം പ​ര​സ്യ​മാ​ക്കു​ന്ന​ത്. അ​ന്ന് ഇ​റാ​നി​ലു​ണ്ടാ​യി​രു​ന്ന പാ​ക്കി​സ്ഥാ​ൻ അം​ബാ​സ​ഡ​റു​മാ​യി അ​ൻ​സാ​രി നി​ര​ന്ത​രം ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നെ​ന്നും ഇ​ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നി​ല്ലെ​ന്നും സൂ​ദ് ആ​രോ​പി​ക്കു​ന്നു.

അ​തേ​സ​മ​യം, 1979-ൽ ​ഇ​റാ​ൻ സ​വാ​ക്‌ പി​രി​ച്ചു​വി​ട്ടി​രു​ന്നു. പി​ന്നീ​ട് രൂ​പീ​ക​രി​ച്ച സ​സ്മാ​ൻ ഇ ​ഇ​ട്ടേ​ല​ത് വാ ​അം​നി​യ​ത് മെ​ല്ലി ഇ​റാ​ൻ എ​ന്ന സം​ഘ​ന​യാ​ണ് ര​ഹ​സ്യാ​ന്വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ചു​ക്കാ​ൻ പി​ടി​ച്ച​ത്. എ​ന്നാ​ൽ ഇ​തി​നു​ശേ​ഷ​വും ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ഇ​റാ​ന്‍റെ സം​ഘ​ട​ന​യെ പ​രാ​മ​ർ​ശി​ക്കാ​ൻ സ​വാ​ക്‌ എ​ന്ന പ​ദ​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

1961 ബാ​ച്ച് ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഹാ​മി​ദ് അ​ൻ​സാ​രി ഇ​റാ​ഖ്, മൊ​റോ​ക്കോ, ബെ​ൽ​ജി​യം, സൗ​ദി അ​റേ​ബ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ ജോ​ലി ചെ​യ്തു. യു​എ​ഇ, ഓ​സ്ട്രേ​ലി​യ, അ​ഫ്ഗാ​നി​സ്ഥാ​ൻ, സൗ​ദി അ​റേ​ബ്യ എ​ന്നി​വി​ട​ങ്ങ​ളി​ലും അ​ൻ​സാ​രി ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി​യാ​യി​രു​ന്നു. 1993 മു​ത​ൽ 1995 വ​രെ ഇ​ന്ത്യ​യു​ടെ യു​എ​ന്നി​ലെ സ്ഥി​രം പ്ര​തി​നി​ധി​യാ​യി. 1993 മ​ധ്യ​ത്തോ​ടെ അ​ൻ​സാ​രി ഇ​റാ​നി​ൽ​നി​ന്നു സ്ഥാ​ലം മാ​റി​യ​പ്പോ​ൾ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ആ​ഘോ​ഷം ന​ട​ന്നെ​ന്നും സൂ​ദ് ക​ത്തി​ൽ പ​റ​യു​ന്ന​താ​യി സ​ൻ​ഡേ ഗാ​ർ​ഡി​യ​ൻ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

2007 മു​ത​ൽ 2017 വ​രെ​യാ​ണ് ഹാ​മി​ദ് അ​ൻ​സാ​രി ഇ​ന്ത്യ​യു​ടെ ഉ​പ​രാ​ഷ്ട്ര​പ​തി പ​ദ​വി വ​ഹി​ച്ച​ത്. 2010-ൽ ​റോ​യി​ൽ​നി​ന്നു വി​ര​മി​ച്ച സൂ​ദ്, ന​രേ​ന്ദ്ര മോ​ദി എ​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി, വി​ദേ​ശ യാ​ത്ര​ക​ളും നേ​ട്ട​ങ്ങ​ളും എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ ര​ച​യി​താ​വാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.