ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ന്‍റെ ഭാ​വി ഇ​നി ദ്രാ​വി​ഡി​ന്‍റെ കൈ​ക​ളി​ൽ; എ​ൻ​സി​എ ത​ല​പ്പ​ത്ത്
Tuesday, July 9, 2019 3:50 PM IST
ന്യൂ​ഡ​ൽ​ഹി: മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം രാ​ഹു​ൽ ദ്രാ​വി​ഡി​നെ നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി (എ​ൻ​സി​എ) ത​ല​വ​നാ​യി ബി​സി​സി​ഐ നി​യ​മി​ച്ചു. എ​ൻ​സി​എ​യി​ലെ ക്രി​ക്ക​റ്റ് സം​ബ​ന്ധി​ച്ച എ​ല്ലാ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും ഇ​നി ദ്രാ​വി​ഡി​നാ​യി​രി​ക്കും.

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ന്‍റെ ഭാ​വി ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​നാ​യു​ള്ള സ്ഥാ​പ​ന​മാ​ണു ബംഗളൂരു ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി. ഇ​ന്ത്യ എ, ​അ​ണ്ട​ർ-19 ടീ​മു​ക​ളു​ടെ പ​രി​ശീ​ല​ക ചു​മ​ത​ല വ​ഹി​ക്കു​ന്ന ദ്രാ​വി​ഡ് ഇ​നി ഈ ​സ്ഥാ​ന​ങ്ങ​ളി​ൽ തു​ട​രു​മോ എ​ന്ന​തു വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.