ബി​ഹാ​റി​ൽ കോ​ട​തി​ക്കു പു​റ​ത്ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ വെ​ടി​വ​ച്ചു കൊ​ന്നു
Thursday, July 11, 2019 5:52 AM IST
പാ​റ്റ്ന: ബി​ഹാ​റി​ൽ കോ​ട​തി​ക്കു പു​റ​ത്ത് അ​ക്ര​മി​ക​ൾ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി. ബു​ധ​നാ​ഴ്ച പാ​റ്റ്ന​യി​ലെ ദ​നാ​പു​ർ കോ​ട​തി​ക്കു പു​റ​ത്താ​യി​രു​ന്നു സം​ഭ​വം.

പ്ര​തി​ക​ളെ വി​ചാ​ര​ണ​യ്ക്കാ​യി കോ​ട​തി​യി​ലേ​ക്കു കൊ​ണ്ടു​പോ​ക​വെ ബൈ​ക്കി​ൽ എ​ത്തി​യ അ​ക്ര​മി​ക​ൾ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നെ​ന്നു പോ​ലീ​സ് സൂ​പ്ര​ണ്ട​ന്‍റ് ഗ​രി​മ മാ​ലി​ക് പ​റ​ഞ്ഞു.

വെ​ടി​വ​യ്പി​ൽ മ​റ്റൊ​രു പോ​ലീ​സു​കാ​ര​നു പ​രി​ക്കേ​റ്റു. ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.