സ​ർ​ക്കാ​ർ ഒ​ത്തു​ക​ളി; ചെ​റു​വ​ള്ളി ഹാ​രി​സ​ണ് പി​ടി​വ​ള്ളി​യാ​കു​മെ​ന്ന് സു​ശീ​ല ഭ​ട്ട്
Friday, October 11, 2019 6:27 AM IST
തി​രു​വ​ന​ന്ത​പു​രം: നി​ർ​ദി​ഷ്ട ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് മു​ൻ സ്പെ​ഷ​ൽ പ്ലീ​ഡ​ർ സു​ശീ​ല ഭ​ട്ട്. സി​വി​ൽ കേ​സ് ന​ൽ​കാ​തെ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന ന​ട​പ​ടി​യി​ൽ ദു​രൂ​ഹ​ത​യു​ണ്ട്. കോ​ട​തി​യി​ൽ പ​ണം കെ​ട്ടി​വ​ച്ച് ഭൂ​മി ഏ​റ്റെ​ടു​ക്കാ​നു​ള്ള നീ​ക്കം തി​രി​ച്ച​ടി​യാ​കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് ഉ​ട​മ​ക​ളു​മാ​യി സ​ർ​ക്കാ​ർ ഒ​ത്തു​ക​ളി​ക്കു​ക​യാ​ണ്. മ​റ്റ് ത​ർ​ക്ക ഭൂ​മി​ക​ളി​ലും ഇ​ത് ഹാ​രി​സ​ണി​ന് പി​ടി​വ​ള്ളി​യാ​കു​മെ​ന്നും സു​ശീ​ല ഭ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​എ​ഫ്എ​ല്‍ എ​ന്ന​ത് റി​സ​ര്‍​വ് വ​ന​വു​മാ​യി ചേ​ര്‍​ന്ന ഭൂ​മി​യാ​ണ്. ഈ ​ഭൂ​മി​യെ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ നി​ന്നൊ​ഴി​വാ​ക്കു​ന്ന​തി​ന് പി​ന്നി​ലെ ഉ​ദ്ദേ​ശം വ്യ​ക്ത​മാ​ണ്. വ്യാ​ജ പ്ര​മാ​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് സ​ര്‍​ക്കാ​ര്‍ ഭൂ​മി കൈ​യേ​റി​യി​രി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന ന​ട​പ​ടി​യാ​യേ ഇ​തി​നെ കാ​ണു​ന്നു​ള്ളൂ​വെ​ന്നും സു​ശീ​ല ഭ​ട്ട് പ​റ​ഞ്ഞു.

നി​ർ​ദി​ഷ്ട ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് ഭൂ​മി ത​ന്നെ ഏ​റ്റെ​ടു​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന ത​ത​ല അ​വ​ലോ​ക​ന യോ​ഗ​മാ​ണ് തീ​രു​മാ​നം എ​ടു​ത്ത​ത്. ഉ​ട​മ​സ്ഥാ​വ​കാ​ശ ത​ർ​ക്ക​മു​ള്ള ഭൂ​മി​യാ​ണെ​ങ്കി​ൽ 2013 ലെ ​ലാ​ൻ​ഡ് അ​ക്വി​സി​ഷ​ൻ ആ​ക്ടി​ലെ സെ​ക്ഷ​ൻ 77 പ്ര​കാ​രം, ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​യു​ടെ തു​ക സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ കെ​ട്ടി​വ​യ്ക്കും. കോ​ട​തി​യു​ടെ അ​ന്തി​മ വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു തു​ക ഭൂ​മി ഉ​ട​മ​യ്ക്കു കൈ​മാ​റു​ക.

ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റി​ന്‍റെ കൈ​വ​ശ​മു​ള്ള 2263 ഏ​ക്ക​ർ ഭൂ​മി ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി ഏ​റ്റെ​ടു​ക്കാ​ൻ ര​ണ്ടു വ​ർ​ഷം മു​ൻ​പു ത​ന്നെ ധാ​ര​ണ​യാ​യി രു​ന്നു. ഇ​ത​ട​ക്ക​മു​ള്ള വി​ക​സ​ന പ​ദ്ധ​തി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി. ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റി​ന്‍റെ ഉ ​ട​മ​സ്ഥാ​വ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഹൈ​ക്കോ​ട​തി​യി​ൽ കേ​സ് നി​ല​വി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.