തൊ​ഴി​യൂ​ർ സു​നി​ൽ വ​ധ​ക്കേ​സ് പ്രതികൾ മറ്റൊരു കൊലപാതകവും നടത്തി
Wednesday, October 16, 2019 4:41 PM IST
തൃ​ശൂ​ർ: മ​ല​പ്പു​റം കൊ​ള​ത്തൂ​രി​ലെ ബി‌​ജെ‌​പി നേ​താ​വ് മോ​ഹ​ന​ച​ന്ദ്ര​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ. തൊ​ഴി​യൂ​ർ സു​നി​ൽ വ​ധ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ കൊ​ള​ത്തൂ​ർ സ്വ​ദേ​ശി ഉ​സ്മാ​നും അ​ഞ്ച​ങ്ങാ​ടി സ്വ​ദേ​ശി യൂ​സ​ഫ​ലി​യും ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. 24 വ​ർ​ഷം മു​മ്പാ​ണ് മോ​ഹ​ന​ച​ന്ദ്ര​നെ കൊ​ല​പ്പെ​ടു​ത്തു​ന്ന​ത്.

തീ​വ്ര​വാ​ദ​സം​ഘ​ട​ന​യാ​യ ജം​ഇ​യ്യ​ത്തു​ൽ ഇ​ഹ്‌​സാ​നി​യ ആ​സൂ​ത്ര​ണം ചെ​യ്ത ന​ട​ത്തി​യ കൊ​ല​പാ​ത​ക​മാ​ണി​ത്. 1995 ഓ​ഗ​സ്റ്റ് 19ന് ​രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. തൊ​ഴി​യൂ​ർ സു​നി​ൽ വ​ധ​ക്കേ​സി​ൽ ഉ​പ​യോ​ഗി​ച്ച ജീ​പ്പു​വെ​ച്ച് മോ​ഹ​ന​ച​ന്ദ്ര​നെ ഇ​ടി​ച്ച് വീ​ഴ്ത്തു​ക​യും വെ​ട്ടി കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു​മെ​ന്നു​മാ​ണ് മൊ​ഴി.

മോ​ഹ​ന​ച​ന്ദ്ര​ന്‍റെ മ​ര​ണ​വും പു​ന​ര​ന്വേ​ഷി​ക്കും. പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും തി​രൂ​ർ ഡി​വൈ​എ​സ്പി കെ.​എ.​സു​രേ​ഷ് ബാ​ബു പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.