ഇ​ന്ത്യ- ബം​ഗ്ലാ​ദ​ശ് ഡേ-​നൈ​റ്റ് ടെ​സ്റ്റ് കാ​ണാ​ൻ അ​മി​ത് ഷാ​യും
Thursday, November 14, 2019 2:57 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യും ബം​ഗ്ലാ​ദേ​ശും ത​മ്മി​ൽ ന​ട​ക്കു​ന്ന ഡേ-​നൈ​റ്റ് ടെ​സ്റ്റ് കാ​ണാ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​മെ​ത്തും. ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ക് ഹ​സീ​ന, പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​കും അ​ദ്ദേ​ഹം മ​ത്സ​രം വീ​ക്ഷി​ക്കു​ക.

ന​വം​ബ​ർ 22നാ​ണ് ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ ഡേ- ​നൈ​റ്റ് ടെ​സ്റ്റ് അ​ര​ങ്ങേ​റു​ക. ഇ​ന്ത്യ- ബം​ഗ്ലാ​ദേ​ശ് പ​ര​മ്പ​ര​യി​ലെ ര​ണ്ടാ​മ​ത്തെ ടെ​സ്റ്റാ​ണ് പ​ക​ലും രാ​ത്രി​യു​മാ​യി ന​ട​ക്കു​ക. കോ​ൽ​ക്ക​ത്ത​യി​ലെ ഈ​ഡ​ൻ​ഗാ​ർ​ഡ​നി​ലാ​ണ് മ​ത്സ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.