പൊ​തു​മി​നി​മം പ​രി​പാ​ടി ത​യാ​ർ; മ​ഹാ​രാ​ഷ്ട്ര​യി​ൽ സ​ഖ്യ​സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണം ഉ​ട​ന്‍?
Friday, November 15, 2019 9:42 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ശി​വ​സേ​ന-​എ​ൻ​സി​പി-​കോ​ണ്‍​ഗ്ര​സ് കൂ​ട്ടു​കെ​ട്ട് സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചേ​ക്കും. ഇ​തി​നു മു​ന്നോ​ടി​യാ​യി സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കേ​ണ്ട പൊ​തു​മി​നി​മം പ​രി​പാ​ടി​ക്കു രൂ​പം ന​ൽ​കി​യ​താ​യാ​ണു സൂ​ച​ന.

മൂ​ന്നു പാ​ർ​ട്ടി​ക​ളി​ലേ​യും മു​തി​ർ​ന്ന നേ​താ​ക്ക​ൾ 48 മ​ണി​ക്കൂ​ർ ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ പൊ​തു​മി​നി​മം പ​രി​പാ​ടി​യു​ടെ ക​ര​ട് രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യ​ത്. ക​ർ​ഷ​ക ലോ​ണ്‍ എ​ഴു​തി​ത്ത​ള്ള​ൽ, വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി, താ​ങ്ങു​വി​ല ഉ​യ​ർ​ത്ത​ൽ, തൊ​ഴി​ലി​ല്ലാ​യ്മ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണു പൊ​തു​മി​നി​മം പാ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നാ​ണു സൂ​ച​ന.

വ്യാ​ഴാ​ഴ്ച ശി​വ​സേ​നാ അ​ധ്യ​ക്ഷ​ൻ ഉ​ദ്ധ​വ് താ​ക്ക​റെ​യു​മാ​യി മ​ഹാ​രാ​ഷ്ട്ര കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ബാ​ലാ​സാ​ഹ​ബ് തോ​റാ​ത്തും എ​ൻ​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ജ​യ​ന്ത് പാ​ട്ടീ​ലും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു​ശേ​ഷം ശി​വ​സേ​നാ നേ​താ​ക്ക​ളെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പൊ​തു​മി​നി​മം പ​രി​പാ​ടി​യി​ൽ ധാ​ര​ണ​യു​ണ്ടാ​ക്കി​യ​ത്.

വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ത് പ​വാ​ർ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​മാ​യി അ​ടു​ത്ത ദി​വ​സം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു​ണ്ട്. പൊ​തു മി​നി​മം പ​രി​പാ​ടി​യു​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് ഇ​രു​നേ​താ​ക്ക​ളും ച​ർ​ച്ച ചെ​യ്യും. തോ​റാ​ത്തും ജ​യ​ന്ത് പാ​ട്ടീ​ലൂം വീ​ണ്ടും ഉ​ദ്ധ​വ് താ​ക്ക​റ​യെ കാ​ണു​മെ​ന്നു സൂ​ച​ന​യു​ണ്ടെ​ങ്കി​ലും തീ​യ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. പ​വാ​ർ-​സോ​ണി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷ​മേ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണം യാ​ഥാ​ർ​ഥ്യ​മാ​കു​മോ എ​ന്നു വ്യ​ക്ത​മാ​കൂ.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​ന്നി​ച്ചു മ​ത്സ​രി​ച്ച ബി​ജെ​പി​യും ശി​വ​സേ​ന​യും മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ​ച്ചൊ​ല്ലി ക​ല​ഹി​ച്ച​തോ​ടെ​യാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​ത്. 288 അം​ഗ​സ​ഭ​യി​ൽ സ​ഖ്യം കേ​വ​ല​ഭൂ​രി​പ​ക്ഷം നേ​ടി​യെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി​പ​ദം പ​ങ്കു​വ​യ്ക്ക​ണ​മെ​ന്ന ശി​വ​സേ​ന​യു​ടെ ക​ടും​പി​ടി​ത്തം മൂ​ലം സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണം സാ​ധ്യ​മാ​യി​ല്ല. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് രാ​ഷ്ട്ര​പ​തി​ഭ​ര​ണം പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.