"ഈ ​കേ​ര​ളാ പോ​ലീ​സി​ന് ഇ​ത് എ​ന്തു​പ​റ്റി': വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ്
Wednesday, November 20, 2019 12:34 PM IST
തി​രു​വ​ന​ന്ത​പു​രം: കെഎസ്‌യു ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ​യ്ക്കും മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ പോ​ലീ​സി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പോ​ലീ​സ് ന​യം തെ​റ്റാ​ണെന്ന് അദ്ദേഹം വിമർശിച്ചു.

ജ​ന​പ്ര​തി​നി​ധി​ക​ളെ പോ​ലും മ​ർ​ദി​ക്കു​ന്ന കി​രാ​ത ഭ​ര​ണ​മാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. പാ​വ​ങ്ങ​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും തെ​രു​വി​ൽ ത​ല്ലി​ച്ച​ത​യ്ക്കു​ന്ന ഈ ​കേ​ര​ള പോ​ലീ​സി​ന് എ​ന്തു​പ​റ്റി​യെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.

എം​എ​ൽ​എ​യെ മ​ർ​ദിച്ച പോലീസുകാർക്കെതിരേ സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി എ​ടു​ത്ത​ശേ​ഷ​മാ​യി​രി​ക്ക​ണം അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​ത്. സ​ഭ​യി​ൽ വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ പ​റ്റി​ല്ലെ​ങ്കി​ൽ പി​ന്നെ എ​ന്തി​നാ​ണ് ഞ​ങ്ങ​ൾ ഇ​ങ്ങോ​ട്ട് വ​രു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.