പൗ​ര​ത്വ ബി​ൽ: ജാ​മി​യ മി​ല്ല​യ ശാ​ന്ത​മെ​ന്ന് അ​ധി​കൃ​ത​ർ
Sunday, December 15, 2019 6:56 AM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ ജാ​മി​യ മി​ല്ലി​യ ഇ​സ്‌​ലാ​മി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഇ​പ്പോ​ൾ ശാ​ന്ത​മാ​യ പ്ര​ക്ഷോ​ഭ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല പി​ആ​ർ​ഒ അ​ഹ​മ്മ​ദ് അ​സീം. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ്ര​ക്ഷോ​ഭ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ മാ​ത്ര​മാ​യി​രു​ന്നി​ല്ല പു​റ​ത്തു നി​ന്നു​ള്ള​വ​രും അ​വി​ടെ എ​ത്തി​യി​രു​ന്നു.

ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളു​മാ​യി സം​സാ​രി​ച്ചെ​ന്നും ഇ​പ്പോ​ൾ അ​വ​ർ ശാ​ന്ത​മാ​യ പ്ര​ക്ഷോ​ഭ​മാ​ണ് ന​യി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. നേ​ര​ത്തെ വി​ദ്യാ​ർ​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ടെ പോ​ലീ​സു​മാ​യി സം​ഘ​ര്‍​ഷം ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​ഷേ​ധം ന​ട​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ൾ​ക്ക് നേ​രെ പോ​ലീ​സ് ക​ണ്ണീ​ര്‍​വാ​ത​കം പ്ര​യോ​ഗി​ക്കു​ക​യും ലാ​ത്തി​വീ​ശു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

പോ​ലീ​സി​നെ​തി​രെ ക​ല്ലേ​റു​ണ്ടാ​യെ​ന്നും ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​നാ​ണ് ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ച്ച​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞി​രു​ന്നു. വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന് പ​ട്ടേ​ൽ ചൗ​ക്, ജ​ൻ​പ​ത് എ​ന്നി മെ​ട്രോ സ്റ്റേ​ഷ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.