കോ​വി​ഡ് 19: ഫ്ലിപ് കാ​ർ​ട്ട് ഇ​ന്ത്യ​യി​ലെ സേ​വ​നം നി​ർ​ത്തി
Wednesday, March 25, 2020 3:42 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് 19 പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ ​കൊ​മേ​ഴ്സ് ക​മ്പ​നി​യാ​യ ഫ്ലിപ് കാ​ർ​ട്ട് ഇ​ന്ത്യ​യി​ലെ സേ​വ​ന​ങ്ങ​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി. കേ​ന്ദ്ര സ​ർ​ക്കാ​ർ രാ​ജ്യ​ത്ത് 21 ദി​വ​സ​ത്തെ അ​ട​ച്ചു​പൂ​ട്ട​ൽ പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് ഫ്ലിപ് കാ​ർ​ട്ട് സേ​വ​നം നി​ർ​ത്തി​യ​ത്.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജീ​വ​ന​ക്കാ​ർ ജോ​ലി​ക്കെ​ത്തു​ന്ന​ത് കു​റ​ഞ്ഞ​തും കൊ​റി​യ​ർ സ​ർ​വീ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ട്ട​തും ഓ​ണ്‍​ലൈ​ൻ വ്യാ​പാ​ര മേ​ഖ​ല​യെ ബാ​ധി​ച്ചു.

ഏ​റ്റ​വും വേ​ഗ​ത്തി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി സേ​വ​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് ഫ്ലിപ് കാ​ർ​ട്ട് സേ​വ​നം നി​ർ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.